ETV Bharat / bharat

സഖ്യ കക്ഷികള്‍ ഏറ്റുമുട്ടുന്ന ലക്ഷദ്വീപ്; മോദിയുടെ വികസനം വോട്ടാകുമെന്ന പ്രതീക്ഷയിൽ ബിജെപി - Lakshadweep Lok sabha Constituency - LAKSHADWEEP LOK SABHA CONSTITUENCY

രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ലമെന്‍റ് മണ്ഡലമായ ലക്ഷദ്വീപ് എന്‍സിപിയിലെ രണ്ട് വിഭാഗങ്ങള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ്. ഇന്ത്യ സഖ്യത്തിലെ എന്‍സിപിയും കോണ്‍ഗ്രസും പരസ്‌പരം മല്‍സരിക്കുന്നു എന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 9:28 PM IST

റബിക്കടലില്‍ ചിതറിക്കിടക്കുന്ന 10 ദ്വീപുകളടങ്ങിയ ലക്ഷദ്വീപ്. രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ലമെന്‍റ് മണ്ഡലം. ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശവും. അര ലക്ഷത്തില്‍ താഴെ വരുന്ന ലക്ഷദ്വീപുകാരുടെ ജന പ്രതിനിധിയെ അറിയാന്‍ ജൂണ്‍ നാലിന് കവരത്തിയിലാണ് വോട്ടെണ്ണല്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമായത് കൊണ്ടുതന്നെ രാജ്യത്ത് ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കഴിയുന്ന സീറ്റും ലക്ഷദ്വീപാവും.

എന്‍സിപിയിലെ രണ്ട് വിഭാഗങ്ങളും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമെന്ന പ്രത്യേകതയുണ്ട് ലക്ഷദ്വീപിന്. ബിജെപിക്കൊപ്പമുള്ള ഔദ്യോഗിക എന്‍സിപിക്കാണ് ക്ലോക്ക് ചിഹ്നം. ഇന്ത്യ സഖ്യത്തില്‍ എന്‍സിപി പവാര്‍ വിഭാഗവും കോണ്‍ഗ്രസും ലക്ഷദ്വീപില്‍ പരസ്‌പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ എംപി എന്‍സിപി ശരദ് ചന്ദ്ര പവാര്‍ വിഭാഗത്തിലെ മുഹമ്മദ് ഫൈസല്‍ പിപിയും, മുന്‍ എംപി കോണ്‍ഗ്രസിലെ ഹംദുല്ലാ സെയ്‌ദും, മുസ്‌ലിം മത പണ്ഡിതനും ബിജെപി പിന്തുണയ്ക്കുന്ന എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയുമായ യൂസഫ് ടിപിയും തമ്മിലാണ് പ്രധാന മല്‍സരം. ഇവര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ഥി കോയയും മല്‍സരിക്കുന്നു.

  • സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :
  1. മുഹമ്മദ് ഫൈസല്‍ പിപി- എന്‍സിപി ശരത്ചന്ദ്ര പവാര്‍- കാഹളം മുഴക്കുന്ന മനുഷ്യന്‍
  2. ഹംദുല്ല സെയ്‌ദ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈപ്പത്തി
  3. യൂസഫ് ടി പി- എന്‍സിപി- ഘടികാരം
  4. കോയ- സ്വതന്ത്രന്‍- കപ്പല്‍

സ്ഥാനാര്‍ത്ഥികളെല്ലാം ദ്വീപുകാര്‍ക്ക് സുപരിചിതരായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹംദുല്ല സെയ്‌ദും, എന്‍സിപി പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥി ഫൈസല്‍ മൂത്തോനും ആന്ത്രോത്ത് സ്വദേശികളാണ്. എന്‍സിപി സ്ഥാനാര്‍ത്ഥി യൂസഫ് ടിപി കടമത്ത് ദ്വീപ് സ്വദേശിയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോയ കല്‍പ്പേനി സ്വദേശിയും.

ലക്ഷദ്വീപില്‍ അറിയപ്പെടുന്ന മത പണ്ഡിതനാണ് സുന്നി സംഘടന നേതാവ് കൂടിയായ യൂസഫ് ടി പി. ജാമിയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവാണ്. കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫിന്‍റെ കുടുംബവും പൊതു പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്നവരാണ്.

നിലവിലെ എംപി മുഹമ്മദ് ഫൈസല്‍ പിപി ഇത്തവണ എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിന് വേണ്ടിയാണ് മല്‍സരിച്ചത്. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്ന പിഎം സയീദിന്‍റെ മകന്‍ ഹംദുല്ല സെയ്‌ദ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് മൊഹമ്മദ് ഹംദുല്ല സെയ്‌ദ്‌ പരാജയപ്പെട്ടത്.

കഴിഞ്ഞ തവണ എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍ പടിപ്പുര ജയിച്ചത് കേവലം 823 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. 2014ലും ഇരുവരും തന്നെയായിരുന്നു നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഫൈസല്‍ ജയിച്ചത് 1535 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. 2009-ല്‍ ഹംദുല്ല സെയ്‌ദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത് 2198 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.

  • ലക്ഷദ്വീപ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019
  1. മുഹമ്മദ് ഫൈസല്‍ പിപി- എന്‍ സിപി- 22851
  2. മൊഹമ്മദ് ഹംദുല്ല സെയ്ദ്- കോണ്‍ഗ്രസ്- 22028
  • ഭൂരിപക്ഷം- 823

കഴിഞ്ഞ തവണ എട്ട് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. എന്‍സിപി സ്ഥാനാര്‍ഥി മൊഹമ്മദ് ഫൈസല്‍ 22851 വോട്ടുകളും കോണ്‍ഗ്രസിലെ ഹംദുല്ല സെയ്‌ദ് 22028 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. ലക്ഷദ്വീപ് സമൂഹത്തില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും 20,000 ത്തിലധികം വോട്ടുകളുടെ ഉറച്ച അടിത്തറയുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം വെളിവാക്കുന്നത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ 450 വോട്ട് കരസ്ഥമാക്കിക്കൊണ്ടിരുന്ന സിപിഎം ഇത്തവണ ദ്വീപില്‍ മല്‍സര രംഗത്തില്ല. എന്‍സിപി ശരത് പവാര്‍ വിഭാഗം സ്‌ഥാനാര്‍ത്ഥി മുഹമ്മദ് ഫൈസലിനാണ് സിപിഎം പിന്തുണ. 150 ഓളം വോട്ടുള്ള സിപിഐയും എന്‍സിപി പവാര്‍ വിഭാഗത്തെ പിന്തുണക്കുന്നു.

ദേശീയ തലത്തില്‍ എന്‍സിപി പിളര്‍ന്നപ്പോള്‍ സംസ്ഥാന ഘടകം ശരത് പവാറിനൊപ്പം നില്‍ക്കുകയായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും തിരിച്ചടിയാകുമെന്ന് സിറ്റിങ്ങ് എംപിയും പവാര്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ബിജെപി നേരിട്ട് മല്‍സരിക്കാതെ സഖ്യകക്ഷിയായ എന്‍സി പിയെ ക്ലോക്ക് അടയാളത്തില്‍ മല്‍സരിപ്പിച്ചത് പരാജയ ഭീതി കാരണമാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ബിജെപി ഇത്തവണ സഖ്യ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാണ് ലക്ഷദ്വീപ് സീറ്റ് നല്‍കിയത്. എന്‍സിപി സംസ്ഥാന നേതാക്കളില്‍ കവറത്തി സ്വദേശി ടിവി അബ്‌ദുള്‍ റസാഖ് പിളര്‍പ്പിനെ തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തോടൊപ്പം നില്‍ക്കുകയായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനും ഇദ്ദേഹമാണ്.

ഔദ്യോഗിക പേരും ചിഹ്നവും ലഭിച്ചതോടെ അജിത് വപാറിന്‍റെ എന്‍സിപിക്ക് ദ്വീപില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മുസ്‌ലിം ഭൂരിപക്ഷ മേഖലയെങ്കിലും 2009 മുതല്‍ ദ്വീപില്‍ മത്സരിക്കുന്ന ബിജെപിക്ക് 250 വോട്ടുണ്ട്. 1000 ത്തിലേറെ വോട്ടുള്ള ജെഡിയു ഇത്തവണ മല്‍സര രംഗത്തില്ല. വോട്ട് വിഹിതം ചെറുതെങ്കിലും ചെറുകക്ഷികളുടെ നിലപാടുകള്‍ പോലും ദ്വീപിലെ ജയ പരാജയങ്ങളെ സ്വാധീനിക്കും.

ലക്ഷദ്വീപിലെ 10 ദ്വീപുകളിലും ബിജെപി പതുക്കെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ എന്‍ കാസ്‌മി കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി സിറാജ് കോയ, നിലവില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹദാ ഹുസൈന്‍ എന്നിവരൊക്കെ ദ്വീപുകളില്‍ നല്ല സ്വാധീനമുള്ളവരാണ്.

കില്‍ത്താന്‍ ദ്വീപ് സ്വദേശിയും യുവ നേതാവുമായ മഹദാ ഹുസൈന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് സംസ്ഥാന ഘടകം പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് സീറ്റ് എന്‍സിപിക്കെന്ന് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. ഘടക കക്ഷി മല്‍സരിക്കുന്നത് ഒരു തരത്തിലും വിജയ സാധ്യതയെ ബാധിക്കില്ലെന്ന പ്രതികരണവുമായി ബിജെപി ലക്ഷദ്വീപ് ഘടകം ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങുകയായിരുന്നു.

കൂടെക്കൂടെ നിലപാട് മാറ്റുന്ന മുഹമ്മദ് ഫൈസലാണ് ദ്വീപ് വികസനത്തിന് തടസം. കേന്ദ്ര സര്‍ക്കാരും ദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് വികസനത്തിന് ഏറെ ക്രിയാത്മകമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് ബിജെപി ദ്വീപ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കടമത്ത്, കില്‍ത്താന്‍, അമിനി ദ്വീപുകളില്‍ നിന്ന് മംഗലാപുരത്തേക്ക് അതി വേഗ ഫെറി സര്‍വീസിന് തുടക്കം കുറിച്ചത് ചരിത്ര പരമായ ചുവടുവെപ്പാണ്. ദ്വീപ് നിവാസികള്‍ക്ക് ചികില്‍സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കരയുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇതു വഴി സാധിക്കുമെന്ന് ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ കെഎന്‍ കാസ്‌മി കോയ പറഞ്ഞു.

വടക്കന്‍ ദ്വീപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ധന ഔട്ട് ലെറ്റുകള്‍ ഇല്ലാത്ത ദ്വീപുകളില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കും. റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുന്നതും പരിഹരിക്കും. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാര്‍ ദ്വീപ് വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത കാലത്ത് നടത്തിയ ദ്വീപ് സന്ദര്‍ശനം രാജ്യത്താകെയും വിദേശങ്ങളിലുമൊക്കെ ലക്ഷദ്വീപിന് വലിയ പെരുമയും പ്രചാരവും നേടിക്കൊടുത്തിരുന്നു. ഇത് ദ്വീപിലെ ടൂറിസം വികസനത്തിന് വലിയ ഉണര്‍വുണ്ടാക്കിയെന്നും ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ മോദി നടപ്പാക്കുമെന്നും ദ്വീപ് ജനത ഇത് ഉള്‍ക്കൊള്ളുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസും എന്‍സിപിയും പ്രചാരണം നടത്തുന്നത്. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രാദേശിക വികാരം കണക്കിലെടുക്കാതെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസും എന്‍സിപി പവാര്‍ വിഭാഗവും പ്രചാരണം നയിക്കുന്നത്. ടൂറിസം വികസനം ജനങ്ങളുടെ കൂടി സഹകരണത്തോടെയും സമ്മതത്തോടെയും വേണം നടത്തേണ്ടതെന്ന് എന്‍സിപി സ്ഥാനാര്‍ത്ഥി പി പി മുഹമ്മദ് ഫൈസല്‍ മൂത്തോന്‍ അഭിപ്രായപ്പെടുന്നു.

ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി നടത്തിയ ലക്ഷദ്വീപ് സന്ദര്‍ശനവും തുടര്‍ന്ന് ദ്വീപിന്‍റെ ടൂറിസം സാധ്യതകളിലുണ്ടായ കുതിപ്പും സമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന ഘടകവും അനുകൂലമാകുമെന്ന് എന്‍സിപിയും കരുതുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വികാരം കത്തിച്ചു നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്‍സിപി ചിഹ്നത്തിലെ ആശയക്കുഴപ്പം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. ദ്വീപിലെ കോണ്‍ഗ്രസിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഭരണത്തകര്‍ച്ചയും വികസന രംഗത്തെ പിറകോട്ടടിയും തൊഴിലില്ലായ്‌മയുമൊക്കെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.

മല്‍സരത്തിനും ആവേശത്തിനും ലക്ഷദ്വീപില്‍ ഇത്തവണ കുറവുണ്ടായിരുന്നില്ല. ത്രികോണ മല്‍സരത്തില്‍ ആരാകും ജേതാവെന്ന് ദ്വീപ് ജനത ഉറ്റു നോക്കുകയാണ്. മാലിദ്വീപിന് വെല്ലുവിളിയായി ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വളര്‍ത്താനിരിക്കുന്ന പ്രധാനമന്ത്രി മോദിക്കും എന്‍ഡിഎയ്ക്കും ഒക്കെ പ്രധാനമാണ് ലക്ഷദ്വീപ് ഫലം.

വിപുലമായ സന്നാഹങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം വോട്ടെണ്ണലിന് ഒരുക്കിയിരിക്കുന്നതെന്ന് കളക്‌ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ അര്‍ജുന്‍ മോഹന്‍ ഐഎഎസ് ഇടിവി ഭാരതിനോട് പറഞ്ഞു.

ഏപ്രില്‍ 19-ന് ആദ്യഘട്ടത്തിലായിരുന്നു ലക്ഷദ്വീപിലും പോളിങ്. 83.88 ശതമാനമായിരുന്നു പോളിങ്ങ്. 10 ദ്വീപുകളിലുമായി ആകെ 55 പോളിങ് ബൂത്തുകളിലായി 57784 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 48468 പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരില്‍ 24190 പുരുഷന്മാരും 24278 വനിതകളുമുണ്ട്. 2019 ല്‍ ലക്ഷദ്വീപിലെ പോളിങ്ങ് ശതമാനം 85.14 ശതമാനമായിരുന്നു. പോളിങ്ങ് ശതമാനത്തില്‍ നേരിയ കുറവ് മാത്രമാണ് ഇത്തവണ ഉണ്ടായത്.

പോളിങ് ശതമാനം
202483.88
201985.14
  • ദ്വീപുകളും വോട്ടര്‍മാരും :
  1. ആന്ത്രോത്ത്- (10668)
  2. കവരത്തി- 9648
  3. മിനിക്കോയ്- 8602
  4. അമിനി- 7158
  5. അഗത്തി- 6874
  6. കടമത്ത്- 4768
  7. കല്‍പ്പേനി- 3991
  8. കില്‍ത്താനി- 3789
  9. ചെത്ലാത്ത്- 2054
  10. ബിത്ര- 237

Also Read : ബിഹാര്‍, കേന്ദ്രം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ നിര്‍ണായക സംസ്ഥാനം - Bihar Important Fights LS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.