ETV Bharat / bharat

രാജസ്ഥാനിൽ നിന്നും കാണാതായ നീറ്റ് വിദ്യാർത്ഥിയെ കണ്ടെത്തി പൊലീസ്

രാജസ്ഥാനിലെ കോട്ടയിൽ നിന്നും കാണാതായ നീറ്റ് വിദ്യാർത്ഥിയെ പശ്ചിമ ബംഗാളിൽ നിന്നും കണ്ടെത്തി പൊലീസ്

NEET aspirant missing  Rajasthan Kota Police  West Bengal  നീറ്റ് വിദ്യാർത്ഥി  രാജസ്ഥാൻ പൊലീസ്
Kota Police rescues missing NEET aspirant from his home state West Bengal
author img

By ETV Bharat Kerala Team

Published : Feb 26, 2024, 9:46 PM IST

രാജസ്ഥാൻ: രാജസ്ഥാനിലെ കോട്ടയിൽ നിന്നും കാണാതായ നീറ്റ് വിദ്യാർത്ഥിയെ കണ്ടെത്തി പൊലീസ് (Kota Police rescues missing NEET aspirant ). പശ്ചിമ ബംഗാളിൽ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയയായ 17 കാരനെ അഞ്ച് ദിവസം മുൻപാണ് ഹോസ്റ്റലിൽ നിന്നും കാണാതായത്.

കോട്ടയിലെ ഹോസ്റ്റലിൽ കഴിയുന്ന കുട്ടിയ്ക്ക് വീട്ടിൽ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് വരുന്നത് മാതാപിതാക്കൾ തടയുമെന്ന ഭയമുള്ളതിനാൽ ആരെയും അറിയിക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥി. മൊബൈൽ സ്വിച് ഓഫ് ചെയ്‌താണ് വിദ്യാർത്ഥി നാട്ടിലേക്ക് മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

കോട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സില്ലിഗുരി സ്വദേശിയായ ആര്യൻ മിത്ര കുഞ്ഞാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹോസ്റ്റലിലാണ് താമസം. മിത്ര ഫെബ്രുവരി 21 ന് ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

പശ്ചിമ ബംഗാളിലെ സീൽദായിൽ നിന്ന് ജൽപായ്‌ഗുരിയിലേക്കുള്ള യാത്രക്കിടെ മിത്രയുടെ ലൊക്കേഷൻ സംബന്ധിച്ച വിവരം പൊലീസിന് ലഭിക്കുകയായിരുന്നുവെന്ന് കോട്ട സിറ്റി എസ്‌പി അമൃത ദുഹാൻ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തോടെ ജൽപായ്‌ഗുരിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. നിലവിൽ കുട്ടി പൊലീസിന്‍റെയും മാതാപിതാക്കളുടെയും സംരക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.