ETV Bharat / bharat

യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി - RG Kar rape and murder case - RG KAR RAPE AND MURDER CASE

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നാനം ആണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും സിബിഐക്ക് പൊലീസ് കൈമാറണം.

CALCUTTA HIGH COURT  ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നാനം  CBI INVESTIGATION  കൊല്‍ക്കത്ത ഹൈക്കോടതി
Calcutta High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 5:18 PM IST

കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡോക്‌ടറെ ക്രൂര ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നാനത്തിന്‍റെ ഉത്തരവ്. സംസ്ഥാന പൊലീസിന്‍റെ പക്കലുള്ള കേസിനെ സംബന്ധിച്ച എല്ലാവിവരങ്ങളും രേഖകളും സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശമുണ്ട്. സിസിടിവി ദൃശ്യങ്ങളും കൈമാറണം.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസ് വൊളന്‍റിയറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ വേറെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതിയെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇതിനിടെ നിരവധി പൊതുതാത്‌പര്യ ഹര്‍ജികള്‍ സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇവയില്‍ ഇന്നാണ് ചീഫ് ജസ്റ്റിസ് വാദം കേട്ടത്. മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നേരിട്ട് നല്‍കിയതാണ്. സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നതാണ് ഇതില്‍ പ്രധാന ഹര്‍ജി. സംസ്ഥാനത്തിന് സ്വാധീനമില്ലാത്ത സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

ബലാത്സംഗത്തിലും കൊലപാതകത്തിലും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സിസിടിവികള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ആശുപത്രികളുടെ എല്ലാ നിലകളിലെയും എല്ലാ ഇടനാഴികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 9ന് രാത്രിയാണ് സംഭവം. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് അര്‍ധ നഗ്‌നയായി യുവ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയ്‌ക്കും പോസ്‌റ്റ്‌മോർട്ടത്തിനും ശേഷം ഇവര്‍ ക്രൂരപീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു.

Also Read: പീഡനത്തിനിരയായ ഡോക്‌ടര്‍ കൊല്ലപ്പെട്ട സംഭവം; മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു, പ്രതിഷേധം രാജ്യവ്യാപകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.