ETV Bharat / bharat

ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: ഓരോ രണ്ട് മണിക്കൂറിലും സാഹചര്യങ്ങള്‍ അറിയിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം - Doctor Rape Murder MHA to Police - DOCTOR RAPE MURDER MHA TO POLICE

കൊൽക്കത്തയിലെ വനിത ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം. രണ്ട് മണിക്കൂറിടവിട്ട് സംസ്ഥാനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം. പ്രത്യേക ഫാക്‌സ്, വാട്‌സ് ആപ്പ് നമ്പറുകളും ഇ-മെയിൽ ഐഡിയും സംസ്ഥാന പൊലീസ് സേനയ്‌ക്ക് ലഭ്യമാക്കി.

KOLKATA DOCTOR RAPE MURDER  കൊല്‍ക്കത്ത ഡോക്‌ടര്‍ കൊലപാതകം  IMA PROTEST  JUNIOR DOCTOR RAPE MURDER CASE
Doctors protest In Kolkata RG Kar Hospital (ANI)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 8:52 AM IST

ന്യൂഡൽഹി: ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂറിലും സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ മുഴുവൻ സംസ്ഥാന പൊലീസ് സേനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. വിവരങ്ങള്‍ കൈമാറാനായി പ്രത്യേക ഇ-മെയിൽ ഐഡിയും ഫാക്‌സ്, വാട്‌സ് ആപ്പ് നമ്പറുകളും ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനകള്‍ക്ക് നൽകി. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഡോക്‌ടർമാർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

സംഭവത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നതാണ് ഡോക്‌ടർമാരുടെ പ്രധാന ആവശ്യം. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേന്ദ്ര നിയമം കൊണ്ടുവരിക, ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക എന്നീ അവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

ഓഗസ്റ്റ് 9നാണ് പ്രതിഷേധത്തിനിടയാക്കിയ ഡോക്‌ടറുടെ കൊലപാതകം നടക്കുന്നത്. പിജി ട്രെയിനി ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ഇതാണ് രാജ്യവ്യാപക സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്.

ഇതിനിടയില്‍ പ്രതിഷേധകാര്‍ക്ക് ഒപ്പം വേഷം മാറി എത്തി അജ്ഞാത സംഘം ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധിച്ചിരുന്ന ഡോക്‌ടര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും അടിച്ചു തകര്‍ത്ത സംഘം പ്രതിഷേധ പന്തലും നശിപ്പിച്ചിരുന്നു.

Also Read: 'മമത ബാനര്‍ജി രാജിവയ്‌ക്കണം'; കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.