ETV Bharat / bharat

ടെലഗ്രാം വഴി കിഡ്‌നിയുടെ വിൽപ്പനയും ലഭ്യതയും സംബന്ധിച്ച പരസ്യങ്ങൾ ; കേസെടുത്ത് തെലങ്കാന സിഐഡി

തെലങ്കാനയില്‍ വീണ്ടും കിഡ്‌നി റാക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവം. വൃക്ക വില്‍പനയുമായി ബന്ധപ്പെട്ട് ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യപ്രചരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന സിഐഡി കേസെടുത്തു. സംഘത്തിന്‍റെ വലയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്.

author img

By ETV Bharat Kerala Team

Published : Feb 23, 2024, 1:23 PM IST

Advertisement about sales of Kidney  kidney rackets in Telangana  Telegram  CID has registered case  കിഡ്‌നി റാക്കറ്റ്
ടെലഗ്രാം വഴി കിഡ്‌നിയുടെ വിൽപ്പനയും ലഭ്യതയും സംബന്ധിച്ച പരസ്യങ്ങൾ

ഹൈദരാബാദ് : തെലങ്കാനയിൽ വീണ്ടും കിഡ്‌നി റാക്കറ്റ് പ്രവർത്തനങ്ങൾ വെളിച്ചത്തു വന്നു. വിൽപനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പരസ്യം വന്നതായി ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു (Advertisements About Kidney Sales And Availability Telangana). പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കൽ 1994 നിയമത്തിലെ 18,19 വകുപ്പുകൾ പ്രകാരം തെലങ്കാന സിഐഡി കേസെടുത്തു (Telangana CID Has Registered Case Against Kidney Rackets).

ടെലഗ്രാം ആപ്പിലെ ഒരു ചാനലിലൂടെയാണ് ഈ പരസ്യപ്രചരണം നടന്നത്. ഇതിനെത്തുടർന്ന് ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐഡി സംഘം അന്വേഷണം ആരംഭിച്ചത്. വൃക്കകൾ ആവശ്യമുള്ള ഇരകളെ കണ്ടെത്തി അവരെ ആ സംഘത്തിൽ ചേർക്കാൻ സംഘം ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ വെളിപ്പെട്ടു.

ഗ്രൂപ്പിന്‍റെ അഡ്‌മിൻ മാത്രമാണ് അംഗങ്ങളെ ചേർക്കാൻ ശ്രമിക്കുന്നതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ ഇത് സൈബർ തട്ടിപ്പാണോ അതോ ഇവർ കിഡ്‌നി വിൽക്കുകയാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇത് കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്. ഇതുവരെ ആരെങ്കിലും ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് മുമ്പും നിരവധി കിഡ്‌നി റാക്കറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. സിഐഡിക്കൊപ്പം ഹൈദരാബാദ്, രചകൊണ്ട കമ്മിഷണറേറ്റുകളുടെ അധികാരപരിധിയിലാണ് അവ വെളിച്ചത്തുവന്നത്. വൃക്കകൾ ശ്രീലങ്കയിലേക്ക് കൊണ്ടുപോയി മാറ്റിവെക്കുന്ന സംഘങ്ങളെ കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

2016 ലെ കേസിൽ കഴിഞ്ഞ വർഷമാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്. സമീപകാല വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പഴയ സംഘങ്ങളിലെ പ്രതികളെ കുറിച്ചും സിഐഡി അന്വേഷിക്കുന്നുണ്ട്.

അന്താരാഷ്ട്ര ഓൺലൈൻ തൊഴിൽ തട്ടിപ്പ് റാക്കറ്റിനെ കുരുക്കി പഞ്ചാബ് പൊലീസ്, നാലുപേർ അറസ്‌റ്റില്‍ : അന്താരാഷ്‌ട്ര ഓൺലൈൻ തൊഴിൽ തട്ടിപ്പ് റാക്കറ്റിനെ പിടികൂടി പഞ്ചാബ് പൊലീസ്‌. പഞ്ചാബ് പൊലീസിന്‍റെ സൈബർ ക്രൈം ഡിവിഷനാണ്‌ സൈബർ കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട് അസമിലെ വിവിധ ജില്ലകളില്‍ നിന്നും നാല് പേരെ പിടികൂടിയതായി പഞ്ചാബ് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്‌ ഗൗരവ് യാദവ് അറിയിച്ചു.

ജാഹിറുൾ ഇസ്ലാം, റഫിയുവൽ ഇസ്ലാം, മെഹബൂബ് ആലം, അസീസുർ റഹ്മാൻ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികള്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. ടെലഗ്രാം മൊബൈല്‍ ആപ്പിന്‍റെ ഗ്രൂപ്പുകളിലൂടെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.

ALSO READ : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.