ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം കെ ജയകുമാറിന്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്‍റെ 'പിങ്‌ഗള കേശിനി' എന്ന കവിതാസമാഹരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജൂറി ഏകകണ്‌ഠമായാണ് പുരസ്‌കാരത്തിന് കെ ജയകുമാറിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗം കെ പി രാമനുണ്ണി പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഴുത്ത് ജീവിതത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കെ ജയകുമാര്‍ പറഞ്ഞു. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയറക്‌ടറാണ്.
Also Read: 'കുഞ്ഞുങ്ങൾ തെറ്റ് ചെയ്‌ത് പഠിക്കട്ടെ'; പ്രവേശനോത്സവത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍റെ വാക്കുകൾ
കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്‍റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്‍റെ പ്രവാചകനുമടക്കം പല പ്രശസ്‌തകൃതികളുടെയും പരിഭാഷകനുമാണ്.