ETV Bharat / bharat

ജാമ്യമില്ല; കെജ്‌രിവാള്‍ ഇഡി കസ്‌റ്റഡിയില്‍ - Kejriwal under ED Custody

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴ് ദിവത്തെ ഇഡി കസ്‌റ്റഡിയില്‍ വിട്ട് റോസ് അവന്യൂ കോടതി.

DELHI ROUSE AVENUE COURT  ARAVIND KEJRIWAL  ED CUSTODY  SECURITY TIGHTEND IN DELHI
Delhi Rouse Avenue Court sent Aravind kejriwal to ED Custody
author img

By ETV Bharat Kerala Team

Published : Mar 22, 2024, 8:47 PM IST

Updated : Mar 23, 2024, 12:49 AM IST

ന്യൂഡല്‍ഹി: ഇന്നലെ രാത്രി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴ് ദിവസത്തെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത് (Kejriwal under ED Custody). മൂന്നേകാൽ മണിക്കൂർ വാദം കേട്ട ശേഷമാണ് കസ്റ്റഡി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കോടതി പുറത്തിറക്കിയത്.സ്പെഷ്യൽ ജഡ്ജി കാവേരി ബാജ്വയാണ് വിധി പ്രസ്താവിച്ചത്.

മദ്യ നയ അഴിമതിയിലെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജരിവാളാണെന്നായിരുന്നു കോടതിയിൽ ഇഡി വാദിച്ചത്.നയരൂപീകരണത്തിലും ഗൂഢാലോചനയിലും കെജരിവാളിന് പങ്കുണ്ട്. 100 കോടി കോഴ നൽകി സൌത്ത് ഗ്രൂപ്പ് 600 കോടി ലാഭമുണ്ടാക്കിയെന്നും ഇഡി കോടതിയെ അറിയിച്ചു. കൂടുതൽ തെളിവെടുപ്പിനായി ഇഡി പത്ത് ദിവസത്തെ കസ്‌റ്റഡിയായിരുന്നു ആവശ്യപ്പെട്ടത്.

മാര്‍ച്ച് 28വരെയാണ് കസ്‌റ്റഡി അനുവദിച്ചിട്ടുള്ളത്.കെജ്‌രിവാളിനെ ഇഡി ഓഫീസിലേക്ക് മാറ്റും. ഇതിനിടെ ഡല്‍ഹി നഗരം വന്‍ സുരക്ഷാ വലയത്തിലായി. ആം ആദ്‌മി പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്ര സേന വളഞ്ഞു. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

Last Updated : Mar 23, 2024, 12:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.