ETV Bharat / bharat

ഹരിയാന തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയ സംഭവം; തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കെസി വേണുഗോപാൽ

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിപ്രായങ്ങളെ തള്ളി ജയറാം രമേശിന്‍റെ എക്‌സ് പോസ്‌റ്റ്.

KC VENUGOPAL ON HARYANA POLLS  JAIRAM RAMESH  CONGRESS ON HARYANA POLLS  LATEST NEWS IN MALAYALAM
Congress General Secretary KC Venugopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 1:41 PM IST

കോഴിക്കോട്: ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കോൺഗ്രസ് ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിപ്രായങ്ങൾ സ്വീകാര്യമല്ലെന്നും അവരുടെ കണ്ടെത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

'കഴിഞ്ഞ ദിവസം ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന് ഞങ്ങൾ കത്ത് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും ഒട്ടും സ്വീകാര്യമായിരുന്നില്ല. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കും', കെസി വേണുഗോപാൽ പറഞ്ഞു.

'നേരത്തെ നവംബർ 1 ന് കോൺഗ്രസ് ഇസിഐക്ക് ഒരു കൗണ്ടർ റെസ്പോൺസ് സമർപ്പിച്ചു, എന്നാൽ പരാതിയും ഹർജിക്കാരെയും തള്ളിക്കളയുന്ന നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്നുണ്ടായത്. ഹരിയാനയിലെ 20 വിധാൻസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്‍റെ പ്രത്യേക പരാതികൾക്കും ഇസിഐ മറുപടി നൽകിയില്ല' എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചു.

തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ ഇസിഐ ഒരു ക്ലീൻ ചിറ്റ് നൽകിയതിൽ അതിശയിക്കാനില്ല. ഞങ്ങൾ ആ വിഷയം അവിടെ തന്നെ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ ഇസിഐയുടെ പ്രതികരണവും, അവർ ഉപയോഗിച്ച ഭാഷയും, ഐഎൻസിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമാണ് ഈ കൗണ്ടർ റെസ്പോൺസ് സമർപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'മാതൃക പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനും തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനും ഇടയിലുള്ള കാലഘട്ടത്തെ, അതായത് വോട്ടെണ്ണൽ തീയതിയെ സംബന്ധിച്ചാണ് ഭൂരിഭാഗം പ്രശ്‌നങ്ങളും ഉന്നയിക്കുന്നത്. പരാതികൾ പെട്ടെന്ന് ഉയർന്നുവരുന്നതാണ്, പലപ്പോഴും മിനിറ്റുകൾക്കുള്ളിലും ചിലപ്പോൾ ഫലങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോഴോ മറ്റ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ താരതമ്യം ചെയ്യുമ്പോഴോ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ. പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്‌തില്ലെങ്കിൽ ഇവ ചർച്ചാവിഷയമാകും.

ഞങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഇസിഐയെ സമീപിക്കും. ഇസിഐ അതിൻ്റെ കൃത്യത വിലയിരുത്തുന്നതിന് ഈ വിവരങ്ങൾ പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു. പലപ്പോഴും, ഇസിഐ ഞങ്ങളുടെ വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തുന്നു. മറ്റ് സമയങ്ങളിൽ, അത് അങ്ങനെ ചെയ്യുന്നില്ലെന്നും' പാർട്ടി പ്രതികരിച്ചിരുന്നു. ഒക്‌ടോബർ 29 ന് ഇസിഐ കോൺഗ്രസിൻ്റെ ആരോപണങ്ങളെ 'അടിസ്ഥാനരഹിതവും തെറ്റായതും വസ്‌തുതകളില്ലാത്തതും' ആണെന്ന് വിശേഷിപ്പിച്ചിരുന്നു.

Also Read: ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കെസി വേണുഗോപാൽ; പ്രചരണ പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് നേതൃയോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.