ETV Bharat / bharat

'നീതിയുക്തമായ തെരഞ്ഞെടുപ്പിന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമില്ല' : അരുണ്‍ ഗോയലിന്‍റെ രാജിയില്‍ കെസി വേണുഗോപാല്‍

author img

By ETV Bharat Kerala Team

Published : Mar 10, 2024, 12:01 PM IST

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്‍റെ രാജിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

Arun Goel Resignation KC Venugopal  Arun Goel  അരുണ്‍ ഗോയല്‍ രാജി  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 KC Venugopal About Arun Goel Resignation
KC Venugopal About Arun Goel Resignation

ചെന്നൈ : ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കെസി വേണുഗോപാല്‍ (KC Venugopal). തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ (Arun Goel) കഴിഞ്ഞ ദിവസം രാജിവച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു (KC Venugopal About Arun Goel Resignation).

കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ സ്ഥാനമൊഴിഞ്ഞത്. 2027 വരെ കാലാവധിയുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. 2022ല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നംഗ പാനലിലെ ഒരാളായി അരുൺ ഗോയല്‍ ചുമതലയേറ്റെടുത്തത്.

'തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞത്. ഇപ്പോള്‍, ഒരാള്‍ മാത്രമാണ് ആ സ്ഥാനത്ത്. രാജ്യത്തെ ആശങ്കയിലാക്കുന്നതാണ് നിലവില്‍ സംഭവിക്കുന്ന കാര്യങ്ങള്‍.

അവര്‍ നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും സെലക്ഷൻ ബോഡിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്‌തു. ചീഫ് ജസ്റ്റിസിന്‍റെ സ്ഥാനം നികത്താൻ ഒരു ക്യാബിനറ്റ് മന്ത്രിയെ കൊണ്ടുവന്നു. ഇപ്പോള്‍, അവിടെയും കേന്ദ്ര സര്‍ക്കാരിന്‍റെ കൈകളാണ്.

ഈ പ്രവര്‍ത്തനങ്ങളില്‍ പോലും സുതാര്യത നഷ്‌ടമായിരിക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല'- കെസി വേണുഗോപാല്‍ പറഞ്ഞു.

Also Read : തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു

നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മൂന്നംഗ പാനലില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിരമിച്ചത്. ഈ സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പിന് മുൻപായി പാനലിലേക്ക് രണ്ട് നിയമനങ്ങൾ നടക്കുമെന്നത് ആശങ്കാജനകമായ കാര്യമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെയും അഭിപ്രായപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.