ETV Bharat / bharat

'തീവ്രവാദം കൊണ്ട് ഒന്നും നേടാനാകില്ല': കത്വ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ഫാറൂഖ് അബ്‌ദുള്ള - Farooq Abdullah On Kathua Attack

author img

By ANI

Published : Jul 9, 2024, 1:06 PM IST

കത്വയിലെ ഭീകരാക്രമണം. പാകിസ്ഥാനെതിരെ വിമര്‍ശനവുമായി ജമ്മു കശ്‌മീര്‍ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള.

ഫാറൂഖ് അബ്‌ദുള്ള  കത്വ ഭീകരാക്രമണം  Kathua Terror Attack  Farooq Abdullah Against Pakistan
Farooq Abdullah (ETV Bharat)

ശ്രീനഗര്‍: ഭീകരത അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് നിര്‍ദേശിച്ച് ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള രംഗത്ത്. ഭീകരത കൊണ്ട് ഒന്നും നേടാനാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭീകരത ആരെയും സഹായിക്കില്ല.

ഈ ഭീകരരെ അതിര്‍ത്തി ഭേദിച്ച് ഇങ്ങോട്ട് വിട്ടാല്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനാകുമെന്നാണ് പാകിസ്ഥാന്‍ കരതുന്നത്. എന്നാല്‍, അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് അഞ്ച് ധീരജവാന്‍മാര്‍ വീരമൃത്യു വരിച്ചിരിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞു.

അഞ്ച് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇങ്ങനെയായാല്‍ കാര്യങ്ങള്‍ക്ക് എന്ത് മാറ്റമാണ് ഉണ്ടാകുക എന്നും അദ്ദേഹം ചോദിച്ചു. ജമ്മുകശ്‌മീരിലെ കത്വയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് പാകിസ്ഥാനെ വിമര്‍ശിച്ച് കൊണ്ട് ഫാറൂഖ് അബ്‌ദുള്ള രംഗത്ത് എത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ഈ ആക്രമണങ്ങള്‍ അവരെ കൂടുതല്‍ തകര്‍ക്കും. ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് തന്നെ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. ലോകമെമ്പാടും ഈ ആക്രമണങ്ങളെ അപലപിക്കും. ലോകത്ത് ഒരു രാജ്യവും ഇപ്പോള്‍ ഭീകരതെ അംഗീകരിക്കില്ല. എല്ലാവരും ഭീകരതയ്ക്കെതിരെയാണ് സംസാരിക്കുന്നത്.

ഭീകരത കൊണ്ട് അവരെന്താണ് നേടുകയെന്നും അദ്ദേഹം ചോദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ദുഃഖത്തിലായിരിക്കുന്നു. ഭീകരത അവസാനിപ്പിച്ച ശേഷമേ ചര്‍ച്ചയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയും ഭീകരതയും ഒന്നിച്ച് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും കത്വയിലെ ഭീകരാക്രമണത്തെ അപലപിച്ചു. സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണം ഭീരുത്വമാണ്. ആക്രമണത്തെ അപലപിക്കുന്നു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കത്വ, ദോഡ അടക്കമുള്ള ജില്ലകളിലായി ഒന്‍പത് ഇടങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്.

ഒന്‍പത് തീര്‍ഥാടകരും ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തെക്കുറിച്ച് വിലയിരുത്താന്‍ ഒരു യോഗം വിളിച്ചിരുന്നു. ജമ്മുകശ്‌മീരിലുള്ള സുരക്ഷ ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തു.

Also Read: കത്വ ഭീകരാക്രമണം: അക്രമികളെ കണ്ടെത്താൻ എലൈറ്റ് പാരാ ഗ്രൂപ്പുകളും, മേഖലയില്‍ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് സൈന്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.