ജമ്മു: കത്വയിൽ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ ജമ്മു കശ്‌മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഉൾപ്പെട്ടേക്കാമെന്ന് സംശയിക്കുന്ന എട്ട് പേരെ ചോദ്യം ചെയ്യാനാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സാങ്കേതിക തെളിവുകളാണ് സുപ്രധാന സൂചന നല്‍കിയതെന്ന് കത്വ പൊലീസ് വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ജൂലൈ എട്ടിന് ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലെ മച്ചേദി വനമേഖലയിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും തെരച്ചിലും ശക്തമാണ്. എന്നിരുന്നാലും ഇതുവരെ ആക്രമണം നടത്തിയ തീവ്രവാദികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ 32 മാസത്തിനിടെ 44 സൈനികരാണ് ജമ്മുവിൽ കൊല്ലപ്പെട്ടത്. മിക്കവാറും എല്ലാ ആക്രമണങ്ങൾക്കു ശേഷവും തീവ്രവാദികൾ ആളപായമില്ലാതെ രക്ഷപ്പെടുന്നു.
Also Read: കത്വയില്‍ ഇന്ത്യൻ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം