ഷോപിയാൻ: തെക്കൻ കശ്‌മീരില്‍ ഹീർപോറ മുതൽ പീർ കി ഗാലി വരെ തുടർച്ചയായി പെയ്‌ത മഞ്ഞുവീഴ്‌ച നിലച്ചു. ചരിത്രത്തിലാദ്യമായാണ് തെക്കൻ കശ്‌മീര്‍, ഷോപിയാനിലെ ഹീർപോറ മുതൽ പീർ കി ഗാലി വരെയുള്ള മുഗൾ റോഡിൽ തുടർച്ചയായി മഞ്ഞുവീഴ്‌ചയുണ്ടായത്. റോഡില്‍ 1.5 മുതൽ മൂന്ന് അടി വരെ മഞ്ഞ് അടിഞ്ഞുകൂടിയതായി അധികൃതര്‍ പറഞ്ഞു.
കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന് കശ്‌മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 84 കിലോമീറ്റർ നാഷണൻ ഹൈവെയിലെ പ്രവേശനം പൂര്‍ണമായും നിരോധിച്ചിരുന്നു. സഞ്ചാരം സുഗമമാക്കുന്നതിനായി ദ്രുതഗതിയില്‍ മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
35 കിലോമീറ്റർ റോഡിലെ മഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്‌തതായി ദാർ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻ്റ് (എംഇഡി) അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ 35 കിലോമീറ്ററോളം മഞ്ഞ് നീക്കം ചെയ്യാൻ സാധിച്ചത് ഒരു നേട്ടമായി കാണുന്നുവെന്നും സാധാരണ 5 മുതല്‍ 10 വരെ ദിവസങ്ങള്‍ വേണ്ടി വരുന്ന പ്രവര്‍ത്തനമാണ് ഇതെന്നും ഹീർപോറ സ്വദേശിയായ സുഹൈൽ അഹമ്മദ് പറഞ്ഞു.
വെള്ളിയാഴ്‌ച മുതൽ അധികൃതരും തൊഴിലാളികളും കഠിനമായി അധ്വാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലത്തെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടുതലായി ഉണ്ടാകുന്ന പ്രദേശമായതിനാല്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. മഞ്ഞ് നീക്കം ചെയ്‌തതിലൂടെ ചരക്ക് ഗതാതവും ടൂറിസവും സുഗമമാകുമെന്നും അധികൃതര്‍ അറിയിച്ചു.