ശ്രീനഗർ: കശ്‌മീരില്‍ താപനില കുറഞ്ഞ നിലയില്‍ത്തന്നെ തുടരുന്നു. സോജിലയിൽ -23.0 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്. കശ്‌മീർ താഴ്‌വരയിൽ രാത്രിയും പകലും ഒരുപോലെ തണുത്തുറഞ്ഞിരിക്കുകയാണ്.
തെക്കൻ കശ്‌മീരിലെ ഷോപ്പിയാനില്‍ -6.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പഹൽഗാം, അനന്ത്നാഗ്, കുൽഗാം, പുൽവാമ എന്നിവിടങ്ങളിൽ യഥാക്രമം -5.0, -5.5, -5.2, -5.7. എന്നിങ്ങനെയാണ് താപനില. ശ്രീനഗറിൽ -3.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സെൻട്രൽ കശ്‌മീരിലെ സോനാമാർഗ്, ഗന്ദർബാൽ, ബുഡ്‌ഗാം എന്നിവിടങ്ങളില്‍ യഥാക്രമം -3.8, -4.1, -4.4 എന്നിങ്ങനെയാണ് താപനില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജമ്മു ഡിവിഷനിലും സമാനമാണ് സ്ഥിതി. കത്രയിൽ ഏറ്റവും കുറഞ്ഞ താപനില 6.9 ഡിഗ്രി സെൽഷ്യസും റമ്പാൻ 6.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഭാദെർവയിൽ 0.9, ബാറ്റോട് 4.5, പൂഞ്ച് 3.8, രജൗരിയിൽ 4.3, ജമ്മുവിൽ 5.0 എന്നിങ്ങനെയാണ് താപനില. ഡിവിഷനിലെ ഏറ്റവും തണുപ്പുള്ള പദ്ദറിൽ - 4.3 ഡിഗ്രി സെൽഷ്യസാണ് താപനില.
ലഡാക്കിലെ തണുപ്പ് കൂടുതൽ കഠിനമായിരിക്കുകയാണ്. ദ്രാസില്‍ -12.4, ന്യോമ -11.2, ഉപ്ഷി -10.2, കാർഗിൽ -10.6, ലേയിൽ -8.6 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില. അതേസമയം, ശ്രീനഗർ ജമ്മു ദേശീയ പാതയിൽ (NH-44) ഗതാഗതത്തിന് കാര്യമായ തടസം നേരിട്ടിട്ടില്ല. തിരക്ക് ഒഴിവാക്കുന്നതിനായി ലെയ്ൻ അച്ചടക്കം പാലിക്കണമെന്ന് ജമ്മു കശ്‌മീർ പൊലീസ് യാത്രക്കാരോട് നിർദേശിച്ചു. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുള്ളതിനാൽ റമ്പാനും ബനിഹാലിനും ഇടയിൽ അനാവശ്യമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.
അതേസമയം സോനാമാർഗ്-കാർഗിൽ റോഡ് (എസ്എസ്‌ജി), മുഗൾ റോഡ്, സിന്തൻ റോഡ് എന്നിവ അടച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മെയിന്‍റനൻസ് ഏജൻസികളിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചതിന് ശേഷം ഇവിടെ ഗതാഗതം അനുവദിക്കും. ഭാദെർവ - ചമ്പ റോഡ് വഴി ഗതാഗതം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.