ETV Bharat / bharat

എംകെ സ്റ്റാലിന്‍റെ സഹോദരീ ഭര്‍ത്താവ് മുരസൊലി സെല്‍വം അന്തരിച്ചു

84 വയസായിരുന്നു. അന്ത്യം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ. ദുഃഖം രേഖപ്പെടുത്തി സ്റ്റാലിന്‍.

author img

By ETV Bharat Kerala Team

Published : 2 hours ago

MURASOLI SELVAM DIED  KARUNANIDHIS SON IN LAW SELVAM  KARUNANIDHIS SON IN LAW PASSES AWAY  മുരസൊലി സെല്‍വം അന്തരിച്ചു
File photo of Murasoli Selvam (ETV Bharat)

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുടെ ഭര്‍ത്താവ് മുരസൊലി സെല്‍വം (84) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കരുനാധിയുടെ മകളും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഇളയ സഹോദരിയുമായ എംകെ സെല്‍വിയുടെ ഭര്‍ത്താവാണ് സെല്‍വം. മുരസൊലി പത്രത്തിന്‍റെ മാനേജിങ് എഡിറ്റര്‍ ആയിരുന്നു. ഡിഎംകെ പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം മുന്‍ കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ വിശ്വസ്‌തനുമായിരുന്ന മുരസൊലി മാരന്‍റെ അര്‍ധ സഹോദരനാണ്. ഡിഎംകെയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കരുണാനിധി സ്ഥാപിച്ച മുരസൊലി ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്റർ എന്ന നിലയിലാണ് സെൽവം അറിയപ്പെടുന്നത്.

തനിക്ക് തലചായ്‌ക്കാനുള്ള അവസാന തോളും നഷ്‌ടമായെന്ന്, സെല്‍വത്തിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചു. ചെറുപ്പം മുതലേ പാർട്ടി പ്രവർത്തനങ്ങളിൽ ഉപദേശം നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ പരിഹാരവുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്‌ത മുരസൊലി സെൽവം തന്‍റെ ജ്യേഷ്‌ഠനും ഉപദേശകനുമാണ് എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിഎംകെ സ്ഥാപകൻ എ രാമദോസ്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ തുടങ്ങി നിരവധി രാഷ്‌ട്രീയ നേതാക്കൾ മുരസൊലിളി സെൽവത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് ബസന്ത് നഗർ ശ്‌മശാനത്തിൽ സെല്‍വത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Also Read: വ്യവസായ ലോകത്തെ 'രത്‌ന'ത്തിന് വോര്‍ളിയില്‍ അന്ത്യവിശ്രമം, പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.