കര്‍ണ്ണാടക: അമ്മയേയും സഹോദരിയേയും കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്‌തു. കര്‍ണ്ണാടക ഹുൻസൂർ താലൂക്കിലെ മരുരു ഗ്രാമത്തിലാണ് സംഭവം. ഹിരിക്യതനഹള്ളി സ്വദേശിനിയായ അനിത (40), മകൾ ധനുശ്രീ (19) എന്നിവരാണ് മരിച്ചത് (Mother And Sister Were Pushed Into The Lake And Murdered).
പ്രതിയായ നിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹനഗോഡു ഗ്രാമത്തിലെ മറ്റൊരു യുവാവുമായി അനുജത്തിയായ ധനുശ്രീ പ്രണയത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ നടന്ന സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് (Maruru village of Hunsur taluk).
ചൊവ്വാഴ്‌ച (23-01-2024) വൈകുന്നേരം സമീപ ഗ്രാമത്തിലുള്ള അമ്മാവന്‍റെ വീട്ടിൽ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കായലിന് സമീപം വാഹനം നിർത്തിയ നിതിന്‍ സഹോദരിയെ വലിച്ചിഴച്ച് കായലിലേക്ക് തള്ളി.
ഈ സമയം മകളെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതി കായലിലേക്ക് തള്ളിയിട്ടു. പിന്നീട് അമ്മയെ രക്ഷിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ കായലില്‍ നിന്നും പുറത്തെടുത്തത്.
സംഭവത്തില്‍ ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി നിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.