ETV Bharat / bharat

കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കാൻ കര്‍ണാടക ; മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും രാജ്യതലസ്ഥാനത്ത് - ചലോ ഡൽഹി

കേന്ദ്ര സർക്കാരിന്‍റെ നികുതി വിഭജന നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കര്‍ണാടക സര്‍ക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡൽഹിയിലെത്തി. 'ചലോ ഡൽഹി' എന്നാണ് കർണാടക കോൺഗ്രസ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 7, 2024, 7:45 AM IST

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ നികുതി വിഭജന നയങ്ങൾക്കെതിരെ കോൺഗ്രസ് കർണാടക ഘടകത്തിലെ എംഎൽഎമാരും എംപിമാരും ബുധനാഴ്‌ച (07-02-2024) ദേശീയ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൊവ്വാഴ്‌ച (06-02-2024) രാത്രി ഡൽഹി വിമാനത്താവളത്തിൽ എത്തി (Karnataka C M Siddaramaiah, Deputy C M Shivakumar Arrive In Delhi). 'ചലോ ഡൽഹി' എന്നാണ് കർണാടക കോൺഗ്രസ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത് (Karnataka Cabinet Protest Against Central Government).

കേന്ദ്രസർക്കാർ കർണാടകയെ സാമ്പത്തികമായി അടിച്ചമർത്തുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 'കർണാടകയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സാമ്പത്തിക അടിച്ചമർത്തലിനെതിരെ നമുക്ക് ശബ്‌ദമുയർത്താം. നാളെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത് അവകാശങ്ങൾക്കായി നമുക്ക് പ്രതിഷേധിക്കാം' -സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.

ആസൂത്രിതമായ പ്രതിഷേധം ഭാരതീയ ജനത പാർട്ടിക്ക് (ബിജെപി) എതിരല്ലെന്നും എല്ലാ എംഎൽഎമാരും പാർട്ടി ഭേദം മറന്ന് പങ്കെടുക്കണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്‍റെ ഈ നടപടിക്കെതിരെ കര്‍ണാടക സർക്കാർ പ്രതിഷേധിക്കും, എല്ലാ എംഎൽഎമാരും കക്ഷിഭേദം മറന്ന് പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ നന്മയ്ക്കായി നാമെല്ലാവരും ഒരുമിച്ച് പോരാടണം. നമ്മൾ ഒരു യൂണിയൻ സംവിധാനത്തിലാണ്. കേന്ദ്ര സർക്കാരുമായി നമ്മൾ സഹകരിച്ച് പ്രവർത്തിച്ചുവെങ്കിലും കേന്ദ്രം നമ്മളോട് അനീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് 19 ന്‍റെ സമയത്ത് പോലും നമുക്ക് ശരിയായ ആശ്വാസം ലഭിച്ചിട്ടില്ല, കനത്ത മഴയിൽ പോലും നമുക്ക് ഗ്രാന്‍റ് ലഭിച്ചില്ല, ഭദ്ര മേൽദണ്ഡേ പദ്ധതിക്ക് 5300 കോടി രൂപ നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് ബിജെപിയോടുള്ള പ്രതിഷേധമല്ല. പകരം, സാമ്പത്തിക വിതരണത്തിലെയും വരൾച്ച ദുരിതാശ്വാസത്തിലെയും വിവേചന മനോഭാവത്തിനെതിരായ പ്രതിഷേധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് അവരുടെ നിയമാനുസൃതമായ കുടിശ്ശിക നഷ്‌ടപ്പെടുകയാണെന്ന പൊതുധാരണ രാജ്യത്തുടനീളം ഉണ്ടെന്ന് തിങ്കളാഴ്‌ച (05-02-2024) ലോക്‌സഭയില്‍ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയെന്നും അദ്ദേഹം ആരോപിച്ചു.

ചില നിക്ഷിപ്‌ത ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന "രാഷ്‌ട്രീയ ദ്രോഹപരമായ വിവരണം" ആണ് ഇതെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവിന്‍റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വന്നിരുന്നു. 'അധീർ ജി, എന്‍റെ ഇഷ്‌ടങ്ങൾക്ക് അനുസരിച്ച് മാറാൻ എനിക്ക് അവകാശമില്ല, എനിക്ക് ഒരു സംസ്ഥാനത്തിനോടും ഇഷ്‌ടക്കൂടുതലോ കുറവോ ഇല്ല, അത് എന്‍റെ കക്ഷി രാഷ്‌ട്രീയത്തിന് എതിരാണ്. ഒരു തരത്തിലും എനിക്ക് അതിൽ റോളില്ല. നിയമങ്ങൾ 100 ശതമാനം പാലിക്കുക, അതാണ് ഞാൻ ചെയ്‌തത്.' നിതി ആയോഗ് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനം എങ്ങനെ തീരുമാനിക്കുന്നു എന്നതിന്‍റെ നടപടിക്രമം വിശദീകരിച്ചു കൊണ്ട് നിര്‍മല സീതാരാമൻ പ്രതികരിച്ചിരുന്നു.

അതേസമയം കേന്ദ്രസർക്കാരിനെതിരെ ഡൽഹി ജന്തർ മന്ദറിൽ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും രാജ്യതലസ്ഥാനത്തെത്തി. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ ബാധിച്ച കേന്ദ്രസർക്കാരിന്‍റെ സമീപനം മൂലം മോശം സാമ്പത്തിക സ്ഥിതിക്കിടയിലാണ് സര്‍ക്കാര്‍ ബജറ്റ് പാസാക്കിയതെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പറഞ്ഞിരുന്നു.

കേന്ദ്രം കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു. സംസ്ഥാനം നിശബ്‌ദത പാലിക്കില്ലെന്നും നവകേരളം കെട്ടിപ്പടുക്കാൻ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : കേന്ദ്ര അവഗണനയില്‍ കർണാടകയ്ക്കും പ്രതിഷേധം, ബിജെപി കേന്ദ്രമന്ത്രിമാരുടെയും പിന്തുണ തേടി സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.