ETV Bharat / bharat

'ഒരു നല്ല സ്റ്റാൻഡ് അപ്പ് കോമഡി ആയിരുന്നു': രാഹുൽ ഗാന്ധിയെ പരിഹസിച്ച് കങ്കണ റണാവത്ത് - Kangana Ranaut Against Rahul Gandhi - KANGANA RANAUT AGAINST RAHUL GANDHI

പാർലമെന്‍റിൽ ഹിന്ദുമതത്തെ അവഹേളിച്ചതിന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത് എംപി. രാഹുൽ ഗാന്ധി ഒരു നല്ല സ്റ്റാൻഡപ്പ് കോമഡി ആക്‌ട് ചെയ്‌തത് എന്ന് കങ്കണ ആരോപിച്ചു

KANGANA RANAUT  RAHUL GANDHI IN LOK SABHA  RAHUL GANDHI HINDUISM  RAHUL GANDHI ABOUT HINDUISM
Kangana Ranaut MP (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 10:16 PM IST

ന്യൂഡൽഹി : പാർലമെന്‍റിൽ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചതിന് മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു. ബിജെപി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ലോക്‌സഭയിലെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെച്ചൊല്ലി ബിജെപി ബഹളം വച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

പാർലമെന്‍റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് രാഹുലിനെതിരെ കങ്കണ റണാവത്ത് പ്രതികരിച്ചത്. 'നമ്മുടെ എല്ലാ ദൈവങ്ങളെയും ദേവതകളെയും കോൺഗ്രസിന്‍റെ ബ്രാൻഡ് അംബാസഡറാക്കിയതിനാലാണ് രാഹുൽ ഗാന്ധി ഒരു നല്ല സ്റ്റാൻഡപ്പ് കൊമേഡിയൻ ആണെന്ന് പറയുന്നത്. പ്രസംഗത്തിനിടെ ശിവന്‍റെ ചിത്രം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം.

അനുഗ്രഹിച്ച് ശിവൻ ഉയർത്തിയ കൈ കോൺഗ്രസിന്‍റെ 'കൈ'യാണെന്നും ഇത് അദ്ദേഹത്തിന്‍റെ പ്രസ്‌താവനകളാണെന്നും ഇത് അദ്ദേഹത്തിന്‍റെ പ്രസംഗമാണെന്നും അതിനാൽ ഞങ്ങൾ ഇതിനകം ചിരിച്ചുവെന്നും പറഞ്ഞു. അള്ളയെ വിളിച്ച് ഉയര്‍ത്തിയ കൈയും കോൺഗ്രസിന്‍റെതാണെന്ന് അദ്ദേഹം പറഞ്ഞു' -രാഹുലിനെയും പരിഹസിച്ചുകൊണ്ട് കങ്കണ പറഞ്ഞു, 'രാജാ ബേട്ട' (രാഹുൽ ഗാന്ധി) വരുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പരാതി, അത് ഏത് തരത്തിലുള്ള സ്‌റ്റാൻഡപ്പ് കോമഡിയാണെന്ന് നിങ്ങൾക്ക് മനസിലാകുമെന്ന് എംപി കൂട്ടിചേർത്തു.

പരാമർശത്തിന് കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് സിനിമ താരം കൂടിയായ കങ്കണ ആവശ്യപ്പെട്ടു. 'രാഹുൽ ഗാന്ധി ദൈവത്തിന്‍റെ ചിത്രങ്ങൾ കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു, അത് എല്ലായ്‌പ്പോഴും ക്ഷേത്രത്തിനുള്ളിൽ സൂക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ഹിന്ദു ദൈവങ്ങളെ അപമാനിച്ചു... ഹിന്ദു മതവും അത് പിന്തുടരുന്നവരും അക്രമ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു... തന്‍റെ പ്രസ്‌താവനകൾക്ക് അദ്ദേഹം മാപ്പ് പറയണമെന്ന് ഞാൻ കരുതുന്നു' -എന്ന് കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു.

Also Read : 'ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല': രാഹുൽ ഗാന്ധി - Rahul Gandhi about Hinduism

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.