ETV Bharat / bharat

'സംസ്ഥാന സര്‍ക്കാരിന്‍റെത് അലസമായ സമീപനം'; മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്ന് എടപ്പാടി പളനിസ്വാമി - AIADMK Demands Stalin Resignation

author img

By ETV Bharat Kerala Team

Published : Jun 20, 2024, 11:39 AM IST

കള്ളക്കുറിച്ചിയിലെ മദ്യ ദുരന്തത്തിൽ 33 പേര്‍ മരിച്ചതിന് പിന്നാലെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിനെതിരെ എഐഎഡിഎംകെ.

DEATH TOLL IN KALLAKURICHI TRAGEDY  AIDMK ON ILLICIT LIQUOR TRAGEDY  കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം  തമിഴ്‌നാട് വ്യാജ മദ്യ ദുരന്തം
AIADMK chief Edappadi K Palaniswami (ANI)

ചെന്നൈ: കള്ളക്കുറിച്ചി മദ്യ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ഡിഎംകെ സര്‍ക്കാരിന്‍റെ ഭരണ പരാജയവും അലസമായ സമീപനവും കാരണമാണ് ഇത്രയധികം ആളുകള്‍ക്ക് ദുരന്തത്തില്‍ ജീവൻ നഷ്‌ടമായതെന്ന് പളനിസ്വാമി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജി വയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കള്ളക്കുറിച്ചിയിൽ അനധികൃത മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നുവെന്ന വാർത്ത ഞെട്ടിച്ചു. തമിഴ്‌നാട് നിയമസഭ ഇന്ന് ചേരുന്ന പശ്ചാത്തലത്തിൽ, മരണപ്പെട്ടവര്‍ക്ക് എഐഎഡിഎംകെയുടെ പേരിൽ അനുശോചനം അറിയിക്കുന്നു.

ഈ സാഹചര്യത്തിൽ, ഡിഎംകെ സർക്കാരിന്‍റെ മൊത്തത്തിലുള്ള ഭരണ പരാജയവും അലസമായ സമീപനവും കാരണം ദാരുണമായി ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളെ വ്യക്തിപരമായി കാണേണ്ടത് പ്രധാനമാണ്. ഈ സംഭവങ്ങളില്‍ നേരിട്ട് ഇടപെടല്‍ നടത്തേണ്ടതുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് എന്‍റെ അഗാധമായ അനുശോചനവും ഖേദവും രേഖപ്പെടുത്തുന്നു, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു'- കെ പളനിസ്വാമി അഭിപ്രായപ്പെട്ടു. കള്ളക്കുറിച്ചിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ നേരില്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. നിരവധി പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 107 പേരെ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ 59 പേരെ സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് റഫർ ചെയ്‌തിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ പ്രവേശിപ്പിച്ചവരില്‍ 18 പേരും മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ 11 പേരുമാണ് മരിച്ചത്. അതേസമയം, ഇന്നലെ വൈകുന്നേരം തമിഴ്‌നാട് സർക്കാർ ജില്ല കലക്‌ടർ ശ്രാവൺ കുമാർ ജാതവത്തിനെ സ്ഥലം മാറ്റുകയും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. എം എസ് പ്രശാന്തിനെ പുതിയ ജില്ല കലക്‌ടറായും രജത് ചതുർവേദിയെ പുതിയ പൊലീസ് സൂപ്രണ്ടായും നിയമിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സംഭവത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പറഞ്ഞു.

ALSO READ: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.