ETV Bharat / bharat

ഇന്ത്യയ്‌ക്ക് പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; കെ സഞ്ജയ് മൂര്‍ത്തി ചുമതലയേറ്റു

സഞ്ജയ് മൂര്‍ത്തി എത്തുന്നത് ഗിരീഷ് ചന്ദ്രമുര്‍മുവിന്‍റെ പിന്‍ഗാമിയായി.

Indias new CAG  K Sanjay Murthy New CAG  K Sanjay Murthy Career  കെ സഞ്ജയ് മൂര്‍ത്തി
K Sanjay Murthy sworn in as comptroller and auditor general (PTI)
author img

By PTI

Published : 3 hours ago

ന്യൂഡല്‍ഹി : മുന്‍ വിദ്യാഭ്യാസ സെക്രട്ടറി കെ സഞ്ജയ് മൂര്‍ത്തി രാജ്യത്തെ പുതിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് ഇദ്ദേഹത്തെ നിയമിച്ചത്. 1989ലെ ഹിമാചല്‍ പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൂര്‍ത്തി.

ഗിരീഷ് ചന്ദ്ര മുര്‍മുവിന്‍റെ പിന്‍ഗാമിയായാണ് മൂര്‍ത്തി ഈ പദവിയിലെത്തുന്നത്. തിങ്കളാഴ്‌ചയാണ് മൂര്‍ത്തിയെ പുതിയ സിഎജിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തത്. ഗിരീഷ് ചന്ദ്ര മുര്‍മുവിന്‍റെ സേവന കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദ്രൗപദി മുര്‍മുവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‌താണ് മൂര്‍ത്തി ചുമതലയേറ്റത്. ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍, വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാചടങ്ങില്‍ സന്നിഹിതരായിരുന്നു. രാവിലെ പത്ത് മണിക്ക് രാഷ്‌ട്രപതി ഭവനിലെ ഗണതന്ത്ര് മണ്ഡപത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

Also Read: ഇന്നർ ലൈൻ പെർമിറ്റിന്‍റെ സ്ഥിതി എന്ത്? 8 ആഴ്‌ചയ്‌ക്കുള്ളില്‍ മറുപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.