ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആർഎസ് നേതാവും എംഎല്‍എയുമായ കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടി. മെയ് 14 വരെയാണ് ഡൽഹി കോടതി കസ്‌റ്റഡി നീട്ടിയത്. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് ഉത്തരവിട്ടത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കവിതയ്‌ക്കെതിരെ ഒരാഴ്‌ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചു.
മദ്യനയ അഴിമതി കേസില്‍ മാർച്ച് 15-ന് ആണ് കവിതയെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലിരിക്കെ, പ്രത്യേക അനുമതി വാങ്ങി സിബിഐ കവിതയെ അറസ്‌റ്റ് ചെയ്‌തു. ഏപ്രില്‍ 11 ന് ആണ് കവിത സിബിഐ കസ്‌റ്റഡിയിലാകുന്നത്.