ETV Bharat / bharat

ജെഎൻയുവില്‍ 151 ലൈംഗികാതിക്രമ പരാതികള്‍; കണക്കുകള്‍ പുറത്ത് - JNU SEXUAL HARASSMENT CASES

2018-19 വര്‍ഷത്തിലാണ് ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയ്‌ക്ക് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

JAWAHARLAL NEHRU UNIVERSITY  JNU HARASSMENT CASE  JNU INTERNAL COMPLAINTS COMMITTEE  ജെഎൻയു ലൈംഗികാതിക്രമ പരാതി
JNU (IANS)
author img

By PTI

Published : Nov 29, 2024, 4:41 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎൻയു) രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 151 ലൈംഗികാതിക്രമ പരാതികളെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിവരം വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയിലൂടെ വ്യക്തമാക്കിയത്.

ലഭിച്ച പരാതികളില്‍ 98 ശതമാനവും പരിഹരിച്ചതായി അവകാശപ്പെടുന്ന സര്‍വകലാശാല നിലവില്‍ മൂന്ന് എണ്ണത്തിന്‍റെ അന്വേഷണം മാത്രമാണ് പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി. പരാതികളുടെ സ്വഭാവത്തെ കുറിച്ചും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടിയെ കുറിച്ചും പ്രതികരിക്കാൻ ജെഎൻയു അധികൃതര്‍ തയ്യാറായിട്ടില്ല. 2018-19 അധ്യയന വര്‍ഷത്തിലാണ് ഐസിസിയ്‌ക്ക് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാലയളവില്‍ മാത്രം 63 പരാതികളായിരുന്നു പരാതി സമിതിക്ക് മുന്നിലെത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് പരാതികളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചു. 2019നും 2021നും ഇടയില്‍ ആറ് പരാതികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളു. 2022-23, 2023-24 വര്‍ഷങ്ങളില്‍ 30 പരാതികള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍ രേഖപ്പെടുത്തുന്നത് ജെഎൻയുവിലാണ് എന്ന് 2015ല്‍ ഡല്‍ഹി വനിത കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു. 2013-2015 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ 51 കേസുകളായിരുന്നു സര്‍വകലാശാലയില്‍ നിന്നും രേഖപ്പെടുത്തിയത്.

അതേസമയം, ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയുടെ സുതാര്യത സംബന്ധിച്ച് ജെഎൻയു വിദ്യാര്‍ഥി യൂണിയനും അധ്യാപക സംഘടനകളും ചോദ്യം ഉയർത്തുന്നുണ്ട്. 2017ല്‍ പീഡനത്തിനെതിരായ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റിയെ (GSCASH) മാറ്റിക്കൊണ്ടായിരുന്നു ഐസിസിയെ കൊണ്ടുവന്നത്. ഐസിസിക്ക് സുതാര്യതയില്ലെന്നാണ് സംഘടനകളുടെ വാദം.

Also Read : സംഭാൽ മസ്‌ജിദ് സർവേ സംഘർഷം; അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപിച്ച് ഗവർണർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.