ജമ്മു : ദോഡയില്‍ ഭീകരാക്രമണം നടത്തിയവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്‌മീർ പൊലീസ്. വിവരം നല്‍കേണ്ട ഭീകരരുടെ രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ഒരു ഭീകരനെ കുറിച്ചുളള വിവരത്തിന് അഞ്ച് ലക്ഷം രൂപ വീതമായിരിക്കം പാരിതോഷികം നല്‍കുക.
J&K Police Distt Doda Release Sketches Of (03) Terrorists who are Moving In Doda and Involved in recent Terror Incident at Urar Bagi area Of Dessa Doda. J&K Police Announces cash Reward Rs 5 Lac for providing Information for each Terrorists.@JmuKmrPolice @ZPHQJammu @adgp_igp pic.twitter.com/Rr5RVqSlDS
— DISTRICT POLICE DODA (@dpododa) July 27, 2024
ആക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. വിവരം നൽകുന്നയാളെ കുറിച്ചുളള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു. എസ്എസ്‌പി ദോഡ (954190420), എസ്‌പി എച്ച്ക്യുആര്‍എസ് ദോഡ (9797649362), (9541904202), എസ്‌പി ഒപിഎസ് ദോഡ (954190420,) ഡിവൈഎസ്‌പി ദോഡ (9541904205), ഡിവൈഎസ്‌പി എച്ച്ക്യുആര്‍എസ് ദോഡ (9541904207), എസ്എച്ച്ഒ പിഎസ് ദോഡ (9419163516), ഐസി പിപി ബഗ്ല ഭാരത് (7051484314, (9541904249), പിസിആര്‍ ദോഡ (01996233530), (7298923100), (9469365174), (9103317361)- ഭീകരരെ കുറിച്ചുളള വിവരം നല്‍കേണ്ടത് ഈ നമ്പറുകളിലാണ്.
2005ന് ശേഷം ഭീകരാക്രമണങ്ങള്‍ നടന്നിട്ടില്ലാത്ത ദോഡ ജില്ലയില്‍ ജൂൺ 12ന് ശേഷം തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി പൊലീസ് സ്വീകരിച്ചത്. ഈ വർഷം ഇതുവരെ 11 സുരക്ഷ ഉദ്യോഗസ്ഥരും, ഒരു വില്ലേജ് ഡിഫൻസ് ഗാർഡും, അഞ്ച് ഭീകരരും ഉൾപ്പെടെ 27 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജൂൺ 9 ന് ഭീകരാക്രമണത്തില്‍ മരിച്ച ഏഴ് തീർഥാടകരും ഇതില്‍ ഉള്‍പ്പെടും.
Also Read: കുപ്‌വാര വെടിവയ്‌പ്പ്; രണ്ട് സൈനികർക്ക് പരിക്ക്, തീവ്രവാദി കൊല്ലപ്പെട്ടു