ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ദൂരൂവിലും, വികാർ റസൂൽ വാനി ബനിഹാലിലും മത്സരിക്കും. സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസുമായി കോൺഗ്രസിന്‍റെ സീറ്റ് പങ്കിടൽ കരാർ ഉറപ്പിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം.
The Central Election Committee has selected the following persons as Congress candidates for the ensuing elections to the Legislative Assembly of Jammu & Kashmir. pic.twitter.com/wo1bkdojhv
— Congress (@INCIndia) August 26, 2024
ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യാഥാക്രമം 51, 31 എന്നിങ്ങനെ സീറ്റുകളിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും തീരുമാനിക്കുകയായിരുന്നു. സിപിഐഎമ്മിനും ജമ്മു കശ്‌മീര്‍ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും ഒരു സീറ്റ് വീതം അനുവദിച്ചിട്ടുണ്ട്. ശ്രീനഗറിലെ എൻസി പ്രസിഡൻ്റ് ഫാറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ ഒരു ദിവസത്തെ ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് സഖ്യകക്ഷികൾ ഇക്കാര്യം അറിയിച്ചത്.
കേന്ദ്രഭരണ പ്രദേശത്തെ അഞ്ച് സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുമെന്നും അവർ അറിയിച്ചു. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം സെപ്റ്റംബർ 25നും മൂന്നാംഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണല്‍.