ETV Bharat / bharat

'അവര്‍ മനുഷ്യരാണ്, മൃഗങ്ങളെപ്പോലെ കാണരുത്'; റോഹിങ്ക്യ വിഷയത്തില്‍ കൃത്യമായ നയം സ്വീകരിക്കണമെന്ന് ഒമർ അബ്‌ദുള്ള - ROHINGYA CRISIS IN JAMMU

ജമ്മു കശ്‌മീരിൽ റോഹിങ്ക്യകളെയും ബംഗ്ലാദേശ് പൗരന്മാരെയും അനധികൃതമായി പാർപ്പിച്ചിരിക്കുന്നത് 'സുരക്ഷാ പ്രശ്‌നമാണെന്ന്' ബിജെപി ചൂണ്ടിക്കാണിച്ചു.

ROHINGYA MUSLIMS IN INDIA  ROHINGYA REFUGEE CRISIS  JAMMU AND KASHMIR CM OMAR ABDULLAH  OMAR ON ROHINGYA CRISIS
CM Omar Abdullah (IANS)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 8:52 AM IST

ശ്രീനഗര്‍ : റോഹിങ്ക്യ വിഷയത്തില്‍ കൃത്യമായ നയം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. റോഹിങ്ക്യകളെ തിരിച്ചയക്കാൻ പറ്റുമെങ്കിൽ തിരിച്ചയക്കണം. തിരിച്ചയക്കാൻ പറ്റില്ലെങ്കിൽ അവരെ പട്ടിണി കിടന്നും മരവിച്ചും മരിക്കാന്‍ അനുവദിക്കരുതെന്നും ഒമര്‍ അബ്‌ദുളള പറഞ്ഞു.

അവർ മനുഷ്യരാണ്, അവരെ മൃഗങ്ങളെപ്പോലെ കാണരുത്. ജമ്മുവിൽ ജീവിക്കുമ്പോൾ റോഹിങ്ക്യകളോട് മാന്യമായി പെരുമാറണം എന്നും ഒമര്‍ ഊന്നിപ്പറഞ്ഞു. റോഹിങ്ക്യൻ അഭയാർഥികളുടെ താമസത്തെ കുറിച്ചുളള ചര്‍ച്ചക്കിടയിലാണ് ഒമറിന്‍റെ പരാമര്‍ശം.

റോഹിങ്ക്യകള്‍ സുരക്ഷാ പ്രശ്‌നം: ജമ്മു കശ്‌മീരിൽ റോഹിങ്ക്യകളെയും ബംഗ്ലാദേശ് പൗരന്മാരെയും അനധികൃതമായി പാർപ്പിച്ചിരിക്കുന്നത് 'സുരക്ഷാ പ്രശ്‌നമാണെന്ന്' ബിജെപി വാദിച്ചു. ജമ്മു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇത്തരം കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി വക്താവ് സുനിൽ സേത്തി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. ആരാണ് റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ജമ്മുവിൽ കൊണ്ടുവന്ന് പാർപ്പിച്ചതെന്ന് കണ്ടെത്തുകയും അവർക്കെതിരെ പ്രോസിക്യൂഷനും ജയിലുമുൾപ്പെടെ കർശനമായ നടപടി സ്വീകരിക്കുകയും വേണം എന്നും ജമ്മു കശ്‌മീരിലെ ബിജെപിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു.

ജമ്മുവിലെ റോഹിങ്ക്യൻ പ്രതിസന്ധി: വെരിഫിക്കേഷന്‍റെ ഭാഗമായി റോഹിങ്ക്യക്കാരുടെ താത്കാലിക വാസസ്ഥലങ്ങളിലെ വെള്ളവും വൈദ്യുതിയും അധികൃതർ വിച്ഛേദിച്ചതായി അഭയാർഥികൾ പറഞ്ഞു. ജില്ലയിലെ എല്ലാ താമസക്കാര്‍ക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയ ജമ്മു ഭരണകൂടത്തിന്‍റെ സമീപകാല നിർദേശത്തെ തുടർന്നാണ് ഈ നീക്കം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത് എന്നും റോഹിങ്ക്യകള്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മ്യാൻമറിലെ പീഡനത്തെത്തുടർന്ന് പലായനം ചെയ്‌ത റോഹിങ്ക്യന്‍ ജനത വീണ്ടും ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്. അഭയാർഥികളെ പാർപ്പിക്കുന്ന നിരവധി ഭൂവുടമകൾക്ക് നിയമനടപടികൾ നേരിടേണ്ടി വന്നത് ഈ ആശങ്കകൾ വര്‍ധിപ്പിക്കുന്നു. വിദേശികള്‍ക്കായുളള നിയമം ലംഘിച്ചു എന്ന് ആരോപിച്ച് അഭയാർഥികളിൽ പലരെയും തടവിലാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

Also Read: ഇന്ത്യ-ബംഗ്ലാ അതിർത്തി വഴി അനധികൃതമായി കടന്നു; അഞ്ച് റോഹിങ്ക്യൻ അഭയാര്‍ഥികള്‍ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.