ജല്‍ഗാവ് (മഹാരാഷ്‌ട്ര) : പുഷ്‌പക് എക്‌സ്‌പ്രസില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുറത്തേക്ക് എടുത്ത് ചാടി മറ്റൊരു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ കുടുംബത്തിന് റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് 1.5 ലക്ഷം രൂപ നഷ്‌ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 50,000 രൂപയും ചെറിയ പരിക്കുകള്‍ മാത്രമുള്ളവർക്ക് 5,000 രൂപയും ധന സഹായം നല്‍കും. നിലവിൽ 10 പേരാണ് ജല്‍ഗാവ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അതേസമയം റെയിൽവെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അപകടത്തിൽ 12 പേർ മരിച്ചതായും 10 പേർ ചികിത്സയിലുള്ളതായും പറയുന്നു. എന്നാൽ പിന്നീട് മരണസംഖ്യ 13 ആയി ഉയരുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുഷ്‌പക് എക്‌സ്‌പ്രസിലെ ചില യാത്രക്കാർ തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുറത്തേക്ക് ചാടിയപ്പോള്‍ എതിരെ വന്ന കർണാടക എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് ആഘാതം കൂടാൻ കാരണം.
പുക ഉയരുന്നത് കണ്ട യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് നിർത്തുകയും തുടർന്ന് പുഷ്‌പക് എക്‌സ്‌പ്രസ് ട്രാക്കിൽ നിൽക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയത്. അതേസമയം കർണാടക എക്‌സ്‌പ്രസ് പാളത്തിലൂടെ കടന്നുപോകുകയായിരുന്നു.