ETV Bharat / bharat

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീഷണി; സുരക്ഷ വര്‍ദ്ധിപ്പിച്ചു - TERROR THREAT TO RAM MANDIR

രാമക്ഷേത്രം തകര്‍ക്കുമെന്ന ജയ്‌ഷ് ഇ മുഹമ്മദിന്‍റെ ഭീഷണിയെ തുടര്‍ന്ന് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. ക്ഷേത്ര നഗരിയില്‍ ഒരു എന്‍എസ്‌ജി കേന്ദ്രം തുടങ്ങുന്ന കാര്യവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നുണ്ട്.

JAISH E MOHAMMED THREATEN  ജയ്‌ഷെ മുഹമ്മദ്  THREATEN TO BLOW UP RAM MANDIR  AYODHYA RAM MANDIR
Atodhya Ram, Mandir-FILE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 9:37 PM IST

ലഖ്‌നൗ: അയോധ്യയില്‍ എന്‍എസ്‌ജി കമാന്‍ഡോ കേന്ദ്രം തുടങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ, രാമക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് രംഗത്ത്. ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരു ശബ്‌ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സന്ദേശത്തിന്‍റെ വിശ്വാസ്യത വ്യക്തമല്ല. ഏതായാലും സന്ദേശം പുറത്ത് വന്നതോടെ ഭീകരവിരുദ്ധ സ്ക്വാഡും ഉത്തര്‍പ്രദേശ് പൊലീസും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ സുരക്ഷയും കര്‍ശനമാക്കി.

തങ്ങളുടെ പള്ളി പൊളിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും അത് കൊണ്ട് ക്ഷേത്രം തകര്‍ക്കുമെന്നുമാണ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നത്. തങ്ങളുടെ മൂന്ന് സുഹൃത്തുക്കളെ കുരുതി കൊടുത്തു. അത് കൊണ്ട് ക്ഷേത്രം തകര്‍ക്കുമെന്നും ഇതില്‍ സൂചനയുണ്ട്.

രാമക്ഷേത്രം ഉൾപ്പെടെ അയോധ്യയുടെ സുരക്ഷ വർധിപ്പിച്ചു. 2005 മുതൽ രാമജന്മഭൂമിയെക്കുറിച്ച് ജയ്‌ഷെ തുടർച്ചയായി വിഷം ചീറ്റുന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായും ഈ ഭീകര സംഘടന ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് പൊലീസിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറത്തുവന്നിട്ടില്ല.

ഇതിനിടയിലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് സെന്‍റർ തുറക്കാനുള്ള നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുന്നത്. നിലവിൽ യുപിഎസ്എസ്എഫ്, എടിഎസ്, പിഎസി എന്നിവയുടെ ബറ്റാലിയനുകളാണ് അയോധ്യയിൽ വിന്യസിച്ചിരിക്കുന്നത്. രാമക്ഷേത്രം നിർമ്മിച്ചതുമുതൽ, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള രാമഭക്തരുടെ തിരക്കും വിവിഐപി ബാഹുല്യവും കാരണം, അയോധ്യയുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജാഗ്രത പുലര്‍ത്തുന്നുവെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ഇതാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതല യുപി പ്രത്യേക സുരക്ഷാ സേനയ്ക്ക് (യുപിഎസ്എസ്എഫ്) നൽകിയത്. ഇതിന് പുറമെ യുപി എടിഎസിന്‍റെ ഒരു യൂണിറ്റും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴിതാ എൻഎസ്ജി കേന്ദ്രം തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എൻഎസ്ജി ആസ്ഥാനത്തെ നിരവധി ഉദ്യോഗസ്ഥർ അയോധ്യയിൽ ക്യാമ്പ് ചെയ്യുകയും സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അയോധ്യ നഗരത്തിൽ എൻഎസ്ജി കേന്ദ്രം തുറക്കാൻ ശുപാർശ ചെയ്ത റിപ്പോർട്ട് അവർ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.

2005ൽ ലഷ്‌കർ നടത്തിയ ഭീകരാക്രമണം ജനങ്ങൾ ഇതുവരെ മറന്നിട്ടില്ല. ഈ വർഷം ജനുവരി ആദ്യം ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് പന്നു ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ക്ഷേത്രത്തെ മുസ്ലീങ്ങൾ എതിർക്കണമെന്ന് പന്നു ഇതില്‍ പറഞ്ഞു. നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നേരെ ഭീകരാക്രമണം നടക്കുമെന്ന് ഈ മാസം രഹസ്യാന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് അയോധ്യയുടെ സുരക്ഷ ശക്തമാക്കി. 29ന് കുശിനഗറിലെ ഒരു കൗമാരക്കാരൻ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Also Read:തീയില്‍ വെന്തുരുക്കി അച്ചില്‍ വാർത്തെടുക്കുന്ന സൗന്ദര്യം; കുഞ്ഞിമംഗലത്തെ രാം ലല്ല ദിയ ഇനി അയോധ്യയിൽ പ്രഭചൊരിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.