ETV Bharat / bharat

വനിത ദിനം വിപുലമായി ആഘോഷിച്ച് റാമോജി ഫിലിം സിറ്റി; മന്ത്രി സീതക്ക മുഖ്യാതിഥി - Womens Day 2024 Ramoji Film City

പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലെന്നും, പ്രശ്‌നങ്ങൾ നേരിടുമ്പോൾ ശക്തരായി നിലകൊള്ളണമെന്നും തെലങ്കാന വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സീതക്ക പറഞ്ഞു.

Ramoji Film City  International Womens Day  റാമോജി ഫിലിം സിറ്റി  വനിതാ ദിനാഘോഷം
International Women's Day was celebrated grandly in Ramoji Film City, MD Vijayeshwari felicitated Minister Seethakka
author img

By ETV Bharat Kerala Team

Published : Mar 8, 2024, 1:09 PM IST

വനിതാ ദിനം വിപുലമായി ആഘോഷിച്ച് റാമോജി ഫിലിം സിറ്റി; മന്ത്രി സീതക്ക മുഖ്യാതിഥിയായിരുന്നു, പ്രതിബന്ധങ്ങൾക്കിടയിലും സ്വന്തം കാലില്‍ നിൽക്കണമെന്ന് മന്ത്രി

ഹൈദരാബാദ്: എല്ലാ മേഖലകളിലും സ്ത്രീകള്‍ ആകാശത്തോളം വളരട്ടെയെന്ന് തെലങ്കാന വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സീതക്ക. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന സമൂഹം ശരിയല്ലെന്നും മന്ത്രി സീതക്ക പറഞ്ഞു. റാമോജി ഫിലിം സിറ്റിയിൽ നടന്ന അന്താരാഷ്‌ട്ര വനിത ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിബന്ധങ്ങൾക്കിടയിലും എഴുന്നേറ്റ് സ്വന്തം കാലില്‍ നിൽക്കണമെന്നും മന്ത്രി സ്ത്രീകളോട് ഉപദേശിച്ചു (International Women's Day was celebrated grandly in Ramoji Film City).

വിപുലമായ പരിപാടികളോടെയാണ് റാമോജി ഫിലിം സിറ്റിയിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചത്. ഇൻസ്‌പയർ ഇൻക്ലൂഷൻ എന്ന പ്രമേയവുമായി നടന്ന ആഘോഷങ്ങളിൽ ഫിലിംസിറ്റിയിലെ വിവിധ വകുപ്പുകളിലെ വനിത ജീവനക്കാർ പങ്കെടുത്തു. റാമോജി ഫിലിംസിറ്റി മാനേജിംഗ് ഡയറക്‌ടര്‍ സി.എച്ച്. വിജയേശ്വരി, ഉഷോദയ എൻ്റർപ്രൈസസ് ഡയറക്‌ടര്‍ സഹരി, റാമോജി ഫിലിംസിറ്റി ഡയറക്‌ടര്‍ കീർത്തി സോഹന എന്നിവർക്കൊപ്പം മന്ത്രി സീതക്ക കേക്ക് മുറിച്ച് ആശംസകൾ നേർന്നു.

സ്ത്രീകളെ ആരാധിക്കുന്നിടത്താണ് ദേവതകളെ അളക്കുന്നതെന്ന് മന്ത്രി സീതക്ക പറഞ്ഞു. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന സമൂഹം ശരിയല്ല. എല്ലാ സ്ത്രീകളും സാമ്പത്തികമായി ശക്തരാകാനും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിലെത്താനും സീതക്ക ആശംസിച്ചു. കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ നിലയിൽ എത്തിയതെന്നും അവർ പറഞ്ഞു. സമ്മക്ക, സാരക്ക എന്നീ ഗോത്രങ്ങളിൽ നിന്നാണ് താൻ വരുന്നതെന്നും വിദ്യാർഥി കാലഘട്ടം മുതൽ താൻ നേരിട്ട പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നേറിയെന്നും സീതക്ക വിശദീകരിച്ചു.

നക്‌സലൈറ്റായി കാടുകയറുകയും, ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് തിരിച്ചു വരികയും, കോടതിയിൽ കക്ഷിയായി ഹാജരാകുകയും, വീണ്ടും അഭിഭാഷകയായി കോടതിയിൽ പ്രവേശിക്കുകയും ചെയ്‌ത തന്‍റെ ജീവിത സാഹചര്യങ്ങളും മന്ത്രി ചടങ്ങില്‍ പങ്കുവച്ചു. സേവനമാണ് ലക്ഷ്യമെങ്കിൽ സാമ്പത്തികമായി ശക്തരാകേണ്ട കാര്യമില്ലെന്ന് സീതക്ക വ്യക്തമാക്കി. പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലെന്നും പ്രശ്‌നങ്ങൾ നേരിടുമ്പോൾ ശക്തരായി നിലകൊള്ളണമെന്നും മന്ത്രി വനിതകളോട് പറഞ്ഞു (International Women's Day was celebrated grandly in Ramoji Film City).

നിരവധി പേർക്ക് ജോലിയും തൊഴിലവസരങ്ങളും നൽകിയ റാമോജി ഗ്രൂപ്പിൻ്റെ തലവൻ രാമോജി റാവുവിൻ്റെ ജീവിതത്തെ കുറിച്ചും മന്ത്രി പ്രശംസിച്ചു. ഫിലിംസിറ്റി എംഡി വിജയേശ്വരി, ഡയറക്‌ടര്‍ കീർത്തി സോഹന, ഉഷോദയ എൻ്റർപ്രൈസസ് ഡയറക്‌ടര്‍ സഹരി എന്നിവർ ജ്യോതി തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. തുടര്‍ന്ന് വേദിയില്‍ മന്ത്രി സീതക്കയെ ആദരിച്ചു. വനിത ദിനത്തോടനുബന്ധിച്ച് ഫിലിം സിറ്റിയിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച വനിത ജീവനക്കാരെ മെമൻ്റോകൾ നൽകി അനുമോദിച്ചു. നൃത്തപരിപാടികളും ശ്രദ്ധേയമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.