ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഇന്ന് (സെപ്‌റ്റംബര്‍ 7) പുലർച്ചെ 5:50 ഓടെ ജബൽപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇൻഡോർ-ജബൽപൂർ ഓവർനൈറ്റ് എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൻഡോറിൽ നിന്ന് വരികയായിരുന്ന ട്രെയിൻ ജബൽപൂർ റെയിൽവേ സ്റ്റേഷന്‍റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് അപകടം. പ്ലാറ്റ്‌ഫോമിൽ നിന്ന് 150 മീറ്റർ അകലെയാണ് സംഭവം. ട്രെയിൻ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹർഷിത് ശ്രീവാസ്‌തവ പറഞ്ഞു. അതേസമയം ട്രെയിൻ പാളം തെറ്റിയതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓഗസ്റ്റ് 17ന് വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബർമതി എക്‌സ്പ്രസിന്‍റെ 22 ബോഗികൾ പാളം തെറ്റിയിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിലുള്ള ബ്ലോക്ക് സെക്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ട്രാക്കിൽ സ്ഥാപിച്ചിരുന്ന വസ്‌തുവിൽ എഞ്ചിൻ ഇടിച്ചാണ് പാളം തെറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
Also Read: സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം, അന്വേഷണം തുടങ്ങിയെന്ന് റെയില്‍വേ മന്ത്രി