മുംബൈ: ബോംബ് ഭീഷണി സന്ദേശം ലഭിച്ച വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ 6E 5149 വിമാനം ഇന്നലെ (ജൂണ്‍ 18) രാത്രി പത്തരയോടെയാണ് സുരക്ഷിതമായി ഇറക്കിയത്. ന്യൂഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ കോൾ സെന്‍ററിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
'ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E 5149 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. മുംബൈയിൽ ലാൻഡ് ചെയ്‌തപ്പോൾ, ജീവനക്കാർ പ്രോട്ടോക്കോൾ പാലിച്ചിരുന്നു, ശേഷം വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി'- എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു. എല്ലാ യാത്രക്കാരും സുരക്ഷിതമായാണ് വിമാനത്തിൽ നിന്ന് ഇറങ്ങിയതെന്നും ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞ ദിവസം, വാരണാസി, ചെന്നൈ, പട്‌ന, ജയ്‌പൂർ തുടങ്ങിയ വിമാനത്താവളങ്ങളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനങ്ങളില്‍ ഇവിടങ്ങളില്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ലഭിച്ച സന്ദേശങ്ങള്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ALSO READ : ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; സര്‍വീസ് രണ്ടു മണിക്കൂർ വൈകി