ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്.
കൂടാതെ മാനസിക പീഡനത്തിന് 25,000 രൂപയും കേസിൻ്റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌ത തിരുപ്പതി സ്വദേശി പി.നവരതനാണ് കേസ് ഫയല്‍ ചെയ്‌തത്.
ഒരു ട്രാവൽ കമ്പനി വഴി ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്. എന്നാല്‍ വിമാനക്കമ്പനിയുടെ കാലതാമസവും അധിക ചാർജുകളും കാരണം നവരതൻ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടായത്.
Also Read : യോഗ്യരല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ