മുംബൈ: ഇൻഡിഗോ എയര്‍ലൈന്‍സിന്‍റെ നെറ്റ്‌വർക്ക് സാങ്കേതിക തകരാര്‍ നേരിടുന്നതായി കമ്പനി അറിയിച്ചു. സിസ്റ്റം താൽക്കാലികമായി സ്ലോ ഡൗണ്‍ ആയതായാണ് കമ്പനി നല്‍കുന്ന വിവരം. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിനെയും ബുക്കിങ്ങിനെയും ഇത് ബാധിച്ചിട്ടുണ്ട്. സാങ്കേതിക തരാര്‍ മൂലം ചെക്ക്-ഇന്‍ നടപടികള്‍ വൈകിയേക്കാമെന്നും കമ്പനി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എത്രയും വേഗം തകരാര്‍ പരിഹരിച്ച് സാധാരണ നിലയിലേക്കാന്‍ ശ്രമം നടത്തുന്നതായി എയർലൈൻസ് അറിയിച്ചു. ഇൻഡിഗോ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. ആഭ്യന്തര, അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉൾപ്പെടെ പ്രതിദിനം 2,000-ല്‍ അധികം സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്.
Also Read: മോശം സേവനവും റീ ഷെഡ്യൂള്‍ ക്രമക്കേടും; ഇൻഡിഗോ എയർലൈൻസിന് വന്‍ തുക പിഴ