ന്യൂഡൽഹി: ഈ വര്‍ഷം ഇന്ത്യക്കാര്‍ കണ്ടത് 68 രാജ്യങ്ങളിലെ 1000 നഗരങ്ങളാണ്. ബുധനാഴ്‌ച പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ യാത്രയെ കുറിച്ച് പറയുന്നത്. വേനലവധിയാണ് ഇന്ത്യക്കാരുടെ ഇഷ്‌ട യാത്ര സമയം.
സ്‌കൂളും കോളജും അവധിയായതിനാല്‍ മിക്കയാത്രകളും ഇന്ത്യക്കാര്‍ വേനലവധിയിലേക്ക് മാറ്റാറാണ് പതിവ്. 2022-ല്‍ ജൂണിലായിരുന്നു ഇന്ത്യക്കാര്‍ ഏറ്റവുമധികം വിദേശ യാത്രകള്‍ നടത്തിയിരുന്നത് എങ്കില്‍ ഈ വര്‍ഷം മേയിലാണ് ഏറ്റവുമധികം വിദേശ യാത്രകള്‍ നടന്നത്.
"കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്കാർ എല്ലാ യാത്രാ റെക്കോഡുകളും തകർത്തുകൊണ്ടിരിക്കുകയാണ്" എന്ന് ഉബർ ഇന്ത്യയുടെ പ്രസിഡൻ്റ് പ്രഭ്‌ജീത് സിങ് പറഞ്ഞു. 2023-ൽ വിദേശത്ത് റൈഡ് ഷെയറിങ് ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് സംഭവിച്ചത്. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ അമേരിക്കക്കാരുടെ തൊട്ട് പുറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.
മാത്രമല്ല, വിദേശത്തായിരിക്കുമ്പോൾ ഇന്ത്യയിലെക്കാള്‍ 25 ശതമാനം കൂടുതൽ യാത്രകളാണ് ഇന്ത്യക്കാര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ വരുന്ന വര്‍ഷത്തെ വേനൽക്കാല യാത്രാ മുൻ വർഷങ്ങളിലെ റെക്കോഡുകൾ മറികടക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ടിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്.
Also Read: ന്യൂയോര്‍ക്കിൽ നടക്കുന്ന ഇന്ത്യാദിന പരേഡിൽ രാം മന്ദിർ ടാബ്ലോ; പരിപാടി ഓഗസ്റ്റില്‍