ETV Bharat / bharat

ബംഗ്ലാദേശ് സംവരണ പ്രക്ഷോഭം: ഇന്ത്യയിലേക്ക് രക്ഷതേടിയെത്തിയവരില്‍ നേപ്പാള്‍, ഭൂട്ടാൻ സ്വദേശികളും - Bangladesh Job Reservation Protest - BANGLADESH JOB RESERVATION PROTEST

ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായതിനിടെ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരുള്‍പ്പെടെ 300-ല്‍ അധികം പേര്‍ ബംഗ്ലാദേശിൽ നിന്ന് മേഘാലയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്.

BANGLADESH PROTESTS  INDIANS IN BANGLADESH  ബംഗ്ലാദേശ് സംവരണ പ്രക്ഷോഭം  തൊഴില്‍ സംവരണം
Protests in Bangladesh (ANI)
author img

By PTI

Published : Jul 19, 2024, 8:45 AM IST

ഷില്ലോങ്/ഗുവാഹത്തി: ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരേയുള്ള പ്രക്ഷോഭം കനക്കവേ 300ല്‍ അധികം ഇന്ത്യക്കാരും ഭൂട്ടാനികളും നേപ്പാളികളും ബംഗ്ലാദേശിൽ നിന്നും മേഘാലയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. മുതിർന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 202 ഇന്ത്യക്കാരടക്കം 310 പേര്‍ ഇന്ത്യയിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

'ബംഗ്ലാദേശിലെ അക്രമത്തെ തുടർന്ന് ഒറ്റപ്പെട്ട ഇന്ത്യക്കാരും നേപ്പാളികളും ഭൂട്ടാനികളും അടക്കം 310 പേരാണ് ഡാവ്കി ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നത്. 310 പേരിൽ 202 പേർ ഇന്ത്യക്കാരും 101 പേർ നേപ്പാളിൽ നിന്നുള്ളവരും ഏഴ് പേര്‍ ഭൂട്ടാനികളുമാണ്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്' ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

അതേസമയം, ബംഗ്ലാദേശില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അസം സർക്കാരും അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ മേഘാലയ സർക്കാരും ബംഗ്ലാദേശ് ഹൈക്കമ്മീഷനുമായും ലാൻഡ് പോർട്ട് അതോറിറ്റിയുമായും നിരന്തരമായ ബന്ധപ്പെടുന്നുണ്ട്.

ബംഗ്ലാദേശിൽ ദുരിതമനുഭവിക്കുന്ന മേഘാലയ ജനതയെ സഹായിക്കുന്നതിനായി 1800 345 3644 എന്ന ഹെൽപ്പ് ലൈൻ നമ്പറും സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി +880-1937400591 എന്ന ഹെൽപ്പ് ലൈൻ നമ്പര്‍ അസം സര്‍ക്കാരും ഏര്‍പ്പെടുത്തി. അതേസമയം ബംഗ്ലാദേശില്‍ കഴിയുന്ന അസം സ്വദേശികളുടെ കണക്ക് സംബന്ധിച്ച വിവരങ്ങളൊന്നും സംസ്ഥാനം പുറത്തുവിട്ടിട്ടില്ല.

ബംഗ്ലാദേശിലെ സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 16നാണ് വിദ്യാർഥികള്‍ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് തലസ്ഥാനമായ ധാക്കയിലും മറ്റിടങ്ങളിലും പ്രതിഷേധം രൂക്ഷമായി. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 25 പേരാണ് ഇതുവരെ പ്രതിഷേധത്തിന്‍റെ ഭാഗമായി ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്.

ബംഗ്ലാദേശിലെ നിലവിലെ സംവരണ സമ്പ്രദായമനുസരിച്ച് സർക്കാർ സർവീസിൽ 30 ശതമാനം സീറ്റുകൾ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കുള്ളതാണ്. 10 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ജില്ലകൾക്കും 10 ശതമാനം സ്‌ത്രീകൾക്കുമായി സംവരണം ചെയ്‌തിട്ടുണ്ട്. അഞ്ച് ശതമാനം വംശീയ ന്യൂനപക്ഷങ്ങൾക്കും ഒരു ശതമാനം ഭിന്നശേഷിക്കാർക്കുമാണ് ‌സംവരണം.

ഈ സംവരണ സമ്പ്രദായം പരിഷ്‌കരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ സർവീസുകളിൽ നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സംവരണം ഇല്ലാതാക്കുന്ന 2018-ലെ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജൂൺ 5ന് തള്ളിയതിന് പിന്നാലെയാണ് ബംഗ്ലദേശില്‍ സമരം ആരംഭിച്ചത്. ധാക്ക സർവകലാശാലയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചതോടെ പ്രക്ഷോഭം രൂക്ഷമാവുകയായിരുന്നു.

Also Read : ധാക്ക സംഘര്‍ഷം: ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.