ETV Bharat / bharat

കോസ്‌റ്റ് ഗാർഡിന്‍റെ ഹെലികോപ്‌ടർ കടലില്‍ പതിച്ചു; മൂന്ന് പേരെ കാണാതായി - Indian Coast Guard Chopper Crashed - INDIAN COAST GUARD CHOPPER CRASHED

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്‌ടർ അറബിക്കടലിൽ പതിച്ച് മൂന്ന് പേരെ കാണാതായി. പോർബന്തറിലുള്ള ഹരി ലീല മോട്ടോർ ടാങ്കറിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഒരാള്‍ രക്ഷപ്പെട്ടു. മൂന്ന് പേര്‍ക്കായി തെരച്ചില്‍.

ICG CHOPPER CRASHED IN ARABIAN SEA  COAST GUARD HELICOPTER  ഹെലികോപ്‌ടർ അറബിക്കടലില്‍ പതിച്ചു  കോസ്റ്റ് ഗാർഡ് ഹെലികോപ്‌ടർ അപകടം
Representative Image (ANI)
author img

By PTI

Published : Sep 3, 2024, 12:51 PM IST

ഗാന്ധിനഗര്‍: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ (ഐസിജി) അഡ്വാൻസ് ലൈറ്റ് ഹെലികോപ്‌ടർ (എഎൽഎച്ച്) അറബിക്കടലിൽ തകർന്നുവീണ് ജീവനക്കാരെ കാണാതായതായി. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 2) രാത്രിയാണ് ഗുജറാത്ത് തീരത്ത് ഹെലികോപ്‌ടര്‍ തകര്‍ന്നുവീണത്. ഗുജറാത്തിലെ പോർബന്തറിലുള്ള ഹരി ലീല മോട്ടോർ ടാങ്കറിൽ പരിക്കേറ്റ ജീവനക്കാരെ രക്ഷിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ കടലില്‍ പതിച്ചത്.

ഹെലികോപ്‌ടറിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. നാല് കപ്പലുകളും രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിനുണ്ട്.

മോട്ടോർ ടാങ്കറിനെ സഹായിക്കാനായി സെപ്റ്റംബർ രണ്ടിന് രാത്രി 11 മണിയോടെയാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഐസിഎച്ച് അറിയിച്ചു.

Also Read: എയര്‍ലിഫ്റ്റ് ചെയ്‌ത വ്യോമസേന ഹെലികോപ്‌ടർ തകർന്നു വീണതല്ല; വിശദീകരണവുമായി അധികൃതര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.