കുൽഗാം (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ സൈന്യം. വീരമൃത്യു വരിച്ച ലാൻസ് നായിക് പർദീപ് കുമാറിനും ശിപായി പ്രവീൺ ജഞ്ജാൽ പ്രഭാകറിനും സൈന്യം ആദരാഞ്ജലികൾ അർപ്പിച്ചു. ചിനാർ കോർപ്‌സ് കമാൻഡർ, ജെ-കെ ചീഫ് സെക്രട്ടറി, ഡിജിപി ജെ-കെ, മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കുചേര്‍ന്നു.
'ചിനാർ വാരിയേഴ്‌സ് ഇരുവരുടെയും വീര്യത്തിനും ത്യാഗത്തിനും അഭിവാദ്യം അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യൻ ആർമി ചിനാർ കോർപ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.
ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ആറ് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുക്കുകയും രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യവരിക്കുകയും ചെയ്‌തതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കുൽഗാം ജില്ലയിൽ ശനിയാഴ്‌ച മോഡേർഗാം ഗ്രാമത്തിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ആദ്യം ഏറ്റുമുട്ടലുണ്ടായി.
മണിക്കൂറുകൾക്ക് ശേഷം, ജില്ലയിലെ ഫ്രിസൽ ചിന്നിഗം മേഖലയിൽ മറ്റൊരു ഏറ്റുമുട്ടൽ നടന്നു. ജമ്മു കശ്‌മീരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്.
ALSO READ: കുൽഗാം ഏറ്റുമുട്ടൽ; ആറ് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു, ഓപ്പറേഷൻ തുടരുകയാണെന്ന് ഡിജിപി