ETV Bharat / bharat

നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനം; ആസിയാൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് ഇന്ത്യ - ASEAN STUDENTS AT NALANDA UTY

പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം.

NALANDA UNIVERSITY  ASEAN SUMMIT MODI  നളന്ദ സർവകലാശാല ആസിയാൻ  ആസിയാന്‍ ഉച്ചകോടി മോദി
Nalanda University New Campus (ANI)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 6:52 PM IST

ന്യൂഡൽഹി: നളന്ദ സർവകലാശാലയിലെ ആസിയാൻ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ലാവോസിലെ ആസിയാന്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന് ഈസ്റ്റ് ഏഷ്യ ഉച്ചകോടി പങ്കാളിത്ത രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നളന്ദ സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ തലവന്മാരുടെ കോൺക്ലേവിലേക്ക് ഇഎഎസ് രാജ്യങ്ങളെയും മോദി ക്ഷണിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന്‍റെ ഭാഗമായാണ് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കാനുള്ള തീരുമാനം. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ഇങ്ങോട്ട് ആകര്‍ഷിക്കാനും അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസത്തില്‍ ഒരു പ്രധാന കേന്ദ്രമായി നളന്ദ സര്‍വകലാശാലയെ ഉയര്‍ത്തുന്നതിന് സർക്കാർ സാമ്പത്തിക പിന്തുണയടക്കം നൽകിവരുന്നുണ്ട്.

ഇന്തോ-പസഫിക് വാസ്‌തുവിദ്യയിലും ക്വാഡ് സഹകരണത്തിലും ആസിയാൻ പ്രധാന പങ്ക് വഹിക്കുമെന്ന് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കാളിത്തം ആക്‌ട് ഈസ്റ്റ് നയത്തിന്‍റെ പ്രധാന സ്‌തംഭമാണെന്നും മോദി പറഞ്ഞു. ഇന്തോ - പസഫിക്കിലെ സമാധാനം, സമൃദ്ധി എന്നിവയെ ബാധിക്കുന്ന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചര്‍ച്ച നടത്തി.

സൈബർ, നാവിക വെല്ലുവിളികൾക്കൊപ്പം ഭീകരവാദവും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും അതിനായി രാജ്യങ്ങൾ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈസ്‌റ്റ് ഏഷ്യ ഉച്ചകോടി വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ലാവോസ് പ്രധാനമന്ത്രിക്ക് മോദി നന്ദി പറഞ്ഞു. ആസിയാന്‍റെ പുതിയ ചെയർമാന്‍ഷിപ്പ് വഹിക്കുന്ന മലേഷ്യയ്ക്ക് മോദി ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്‌തു.

Also Read: യുദ്ധത്തിനുള്ള പരിഹാരം പോരാട്ടഭൂമികളില്‍ നിന്നുണ്ടാകില്ല; കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.