ETV Bharat / bharat

കെജ്‌രിവാളിന്‍റെ അറസ്‌റ്റ്; ജര്‍മ്മന്‍ സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ - German Deputy Chief Of Mission

കെജ്‌രിവാളിന്‍റെ അറസ്‌റ്റിനെതിരെ ജര്‍മ്മനി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ആഭ്യന്തരകാര്യങ്ങളിള്‍ പക്ഷപാതപരമായി ഇടപെടരുതെന്ന് നിര്‍ദ്ദേശം.

COMMENTS ON KEJRIWAL ARREST  GERMAN DEPUTY CHIEF OF MISSION  INDIA SUMMONS GERMANDIPLOMAT  GEORG ENZWEILER
India Summons German Deputy Chief Of Mission To Protest Country's Comments On Kejriwal's Arrest
author img

By ETV Bharat Kerala Team

Published : Mar 23, 2024, 7:10 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിനെതിരെ പരാമര്‍ശം നടത്തിയ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ജര്‍മ്മന്‍ സ്ഥാനപതി ജോര്‍ജ് എന്‍സ് വെയ്‌ലറിനെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ വിളിച്ച് വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇത്തരത്തിലുള്ള പക്ഷപാതപരമായ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിലുള്ള കടന്നുകയറ്റമാണ് ജര്‍മ്മനിയുടെ നടപടിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. (India Summons German Deputy Chief Of Mission).

കെജ്‌രിവാളിന്‍റെ അറസ്‌റ്റ് തങ്ങള്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യവും നിലവാരവും കാത്തുസൂക്ഷിക്കുമെന്ന് തങ്ങള്‍ കരുതുന്നുവെന്നും അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍ കേസില്‍ പാലിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജര്‍മ്മനിയുടെ പ്രതികരണം.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ജര്‍മ്മനിക്ക് അവകാശമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളുടെ നീതിന്യായ സംവിധാനത്തിലുള്ള കടന്നുകയറ്റമാണ്. ഞങ്ങളുടെ നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യത്തെ കുറച്ച് കാട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നിയമവാഴ്‌ച നിലനില്‍ക്കുന്ന കരുത്തുള്ള ചലനാത്മകമായ ഒരു ജനാധിപത്യ സംവിധാനമാണ്. രാജ്യത്തെ എല്ലാ കേസുകളിലും ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലുമെന്ന പോലെ നിയമം അതിന്‍റെ വഴിക്ക് തന്നെ നടക്കും. ഇത്തരം പരാമര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

Also Read: രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതികരണവുമായി ജര്‍മ്മനി, 'ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങളും ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു'...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.