ലിമ (പെറു): ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ കണ്ടപ്പോഴാണ് ഈ പ്രസ്‌താവന നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളിൽ സുഗമമായ പരിവർത്തനത്തിനായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലിമയിൽ നടന്ന ഏഷ്യ- പസഫിക് ഉച്ചകോടിയ്‌ക്കിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. 'രാജ്യങ്ങൾ തമ്മിലുളള ആശയവിനിമയം നിലനിർത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നതിനും പുതിയ അമേരിക്കന്‍ ഭരണകൂടവുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണ്'- ഷി ജിൻപിങ് പറഞ്ഞു. തങ്ങൾ രണ്ടുപേരും ഒരുമിച്ച് കൈവരിച്ച പുരോഗതിയിൽ താൻ അഭിമാനിക്കുന്നുവെന്ന് ബൈഡനും പ്രതികരിച്ചു.
അതേസമയം അമേരിക്കയുടെ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ചൈനയുമായുള്ള ബന്ധം എങ്ങനെ ആകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. തന്‍റെ ആദ്യ ടേമില്‍ ചൈനയുമായി ട്രംപ് തുറന്ന വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ബീജിങ്ങില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തിക്കൊണ്ടായിരുന്നുവിത്.
ചൈനീസ് ഉത്‌പന്നങ്ങളുടെ ഇറക്കുമതിക്ക് 60 ശതമാനം വരെ തീരുവ ചുമത്തുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം പ്രക്ഷുബ്‌ധമായിട്ടുളള ഈ ലോകത്തിൽ ചൈനയും അമേരിക്കയും തമ്മിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യണമെന്നാണ് താൻ ആഹ്വാനം ചെയ്യുന്നതെന്ന് ഷി ജിൻപിങ് പ്രതികരിച്ചു.
Also Read: 'റഷ്യയുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപിന് കഴിയും'; യുക്രെയ്‌ന്‍ പ്രസിഡന്‍റ്