ETV Bharat / entertainment

എന്തുകൊണ്ട് ബറോസ്? മോഹന്‍ലാല്‍ ഇനി ഒരിക്കല്‍ കൂടി സംവിധാന മേഖലയിലേക്ക് കടക്കുമെന്ന് തോന്നുന്നില്ല; സന്തോഷ് ശിവന്‍

ബറോസ് ട്രിക്കിയായ സിനിമയാണ്, മാസ് അല്ല

SANTHOSH SIVAN CINEMATOGRAPHER  MOHANLAL DIRECTORIAL FILM BARROZ  ബറോസിനെ കുറിച്ച് സന്തോഷ് ശിവന്‍  മോഹന്‍ലാല്‍ ബറോസ് സിനിമ
ബറോസ് സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. ഒരു ഫാന്‍റസി പീരീഡ് ചിത്രമായി ഒരുങ്ങുന്ന ബറോസിന് വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കിടയിലുള്ളത്. ചിത്രത്തിന്‍റെ ത്രിഡി ട്രെയിലര്‍ കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മാത്രവുമല്ല സംവിധായകന്‍ ഫാസില്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. ബറോസിന് ശേഷം മോഹന്‍ലാല്‍ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് ശിവന്‍.

വളരെ ട്രിക്കി ആയൊരു സിനിമയാണ് ബറോസ്. ഒരിക്കലുമൊരു മാസ് സിനിമയല്ല എന്നും മോഹൻലാലിന്റെ ഹീറോയിസം ഒന്നും ചിത്രത്തിൽ ഉണ്ടാവില്ലെന്നും ഒരു അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞു. മോഹൻലാലിൻറെ രീതികളൊക്കെ വളരെ ഓർഗാനിക്ക് ആണ്. ഹൃദയത്തിൽ നിന്നാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്.

സന്തോഷ് ശിവന്‍റെ വാക്കുകള്‍

വളരെ ട്രിക്കിയായി ചിത്രമാണ് ബറോസ്. അതൊരു മാസ് സിനിമയല്ല. ബറോസിൽ ഒരുപാട് ആഫ്രിക്കൻ, സ്പാനിഷ് നടന്മാരും മലയാളത്തിലെ കുറച്ചു താരങ്ങളും അണിനിരക്കുന്നുണ്ട്. വിദേശ അഭിനേതാക്കളുടെ ഭാഗങ്ങളിൽ പ്രേക്ഷകർക്ക് സബ്‌ടൈറ്റിലുകൾ വായിച്ചു മനസ്സിലാക്കേണ്ടി വരുമെന്നതിനാൽ നമ്മുടെ പ്രേക്ഷകർ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല.

കുട്ടികളെ ആകർഷിക്കുന്ന ഒരുപാട് ഫാൻ്റസി ഘടകങ്ങൾ ബറോസിൽ ഉണ്ട്. പ്രേക്ഷകരുടെ സംതൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ബറോസ്. മാത്രമല്ല ഇതിലെ കേന്ദ്ര കഥാപാത്രം ലാൽ സാർ അല്ല. ഒരു പെൺകുട്ടിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വലിയ ഹീറോയിസം ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രം വളരെ മികച്ചതാണ്.

ബറോസ് മികച്ച രീതിയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരിക്കൽ ഞാൻ മോഹൻലാലിനോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഈ സിനിമ സംവിധാനം ചെയ്യാനായി തിരഞ്ഞെടുത്തതെന്ന്. അന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഇത് സംവിധാനം ചെയ്തില്ലെങ്കിൽ, ആരും ഒരിക്കലും ചെയ്യില്ല എന്നാണ്. അത് ശരിയുമാണ്. മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം നമുക്ക് മറ്റു സിനിമകളിൽ നിന്നുള്ള ഷോട്ടുകളുടെ റഫറൻസുകൾ തരില്ല. അദ്ദേഹം എന്തു ചെയ്യുമ്പോഴും അത് ഹൃദയം കൊണ്ടാണ് ചെയ്യുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അത് ശരിയോ തെറ്റോ എന്നത് അദ്ദേഹത്തെ അലട്ടുന്നില്ല. ഒരു സംവിധായകൻ എന്ന നിലയിൽ വളരെ സ്വാഭാവികവും നൈസർഗ്ഗികവുമായ പ്രൊസസ്സാണ് അദ്ദേഹത്തിന്റേത്. അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയിൽ വളരെ സത്യസന്ധനാണ്. അദ്ദേഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടു തന്നെ ഇനി ഒരിക്കൽ കൂടി അദ്ദേഹം സംവിധാനം എന്ന മേഖലയിലേക്ക് കടക്കുമെന്ന് ഞാൻ കരുതുന്നില്ല.

അതേസമയം കങ്കുവ സിനിമയുടെ ഇടവേളകളില്‍ ബറോസിന്‍റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗംഭീര വരവേല്‍പ്പാണ് ഈ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്തിന്ഗ അതി ഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലർ ഉറപ്പ് നൽകുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. '

സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലയ്ക്കാണ് ബറോസ് ഒരുങ്ങുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാർസ് ഫിലിംസും ചേർന്നാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഡിസംബർ 25 ന് തിയറ്ററുകളിലെത്തും.

Also Read:ബറോസ് റിലീസ് തിയതി കേട്ടതും അറിയാതെ ദൈവമേ എന്നു വിളിച്ചു പോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും വിസ്‌മയിച്ചു, പിന്നെ കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.