നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളികളാണെന്ന് പ്രതിരോധ വിദഗ്‌ധ ശിവാലി ദേശ്‌പാണ്ഡെ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുകയായിരുന്നു അവര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള സൗഹൃദം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. മോസ്കോ ഇന്ത്യയെ 1971 -ലെ യുദ്ധത്തില്‍ മാത്രമല്ല സഹായിച്ചത്, ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ എന്നും എപ്പോഴും നടത്തി തരുന്ന രാജ്യമാണ് റഷ്യയെന്നും ശിവാലി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍റെ ക്ഷണപ്രകാരം ഈ മാസം 22 ന് റഷ്യ സന്ദര്‍ശിക്കും. കസാനില്‍ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. ഈ മാസം 22 നും 23 നുമാണ് ഉച്ചകോടി. ഇക്കൊല്ലം രണ്ടാം തവണയാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. ജൂലൈയിലാണ് നേരത്തെ മോദി റഷ്യ സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷം ആദ്യത്തെ റഷ്യ സന്ദര്‍ശനമായുരുന്നു അത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ ഉടന്‍ തന്നെ ഒരു സൂപ്പര്‍ ശക്തിയായി മാറുമെന്നും ദേശ്‌പാണ്ഡെ ചൂണ്ടിക്കാട്ടി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം അത് കൊണ്ട് തന്നെ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദവും രാജ്യങ്ങളുടെ ബന്ധത്തിന് ഗുണകരമായി.
നരേന്ദ്ര മോദിയും വ്ലാഡിമര്‍ പുടിനും വളരെ അടുത്ത സുഹൃത്തുക്കളാണ്. പലരും ഈ ബന്ധത്തെ പല കോണുകളില്‍ നിന്നാണ് വീക്ഷിക്കുന്നത്. തന്ത്രപരമായി മാത്രമല്ല, മറ്റ് രാഷ്‌ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളിലെല്ലാം ഇരുവരും അടുത്ത സഹൃദമാണ് ഉള്ളത്.
യുക്രെയ്‌ന്‍ യുദ്ധത്തില്‍ ഇന്ത്യ പ്രകടിപ്പിക്കുന്ന ആശങ്കയ്ക്ക് നേരത്തെ റഷ്യ നന്ദി അറിയിച്ചിരുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിത്തറയിട്ട പ്രധാനമന്ത്രിയോട് പുടിന്‍ നന്ദി അറിയിച്ചു. എപ്പോള്‍ മോദിയുമായി സംസാരിച്ചാലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്‍റെ ആശങ്കകള്‍ പങ്കു വയ്ക്കാറുണ്ടെന്ന് ബ്രിക്‌സ് ഉച്ചകോടിയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംഘര്‍ഷത്തിന്‍റെ സമാധാനപരമായ അവസാനത്തിനായി ചര്‍ച്ചകളുടെയും നയതന്ത്രത്തിന്‍റെയും പ്രാധാന്യവും മോദി ഉയര്‍ത്തിക്കാട്ടി. ബ്രിക്‌സ് കൂട്ടായ്‌മ പാശ്ചാത്യ ശക്തികള്‍ക്കെതിരല്ലെന്നതാണ് മോദിയുടെ നിലപാടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇത് തികച്ചും പാശ്ചാത്യേതര കൂട്ടായ്‌മയാണ്. ബ്രിക്‌സിന് ആരെയെങ്കിലും എതിര്‍ക്കണമെന്ന് ആഗ്രഹമില്ല. ഇത് ഒരേ ആശയങ്ങള്‍ പുലര്‍ത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്. ഇവര്‍ക്ക് വികസനത്തെ സംബന്ധിച്ച് ഒരേ മൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് ഉള്ളത്. മറ്റുള്ളവരെയും താത്പര്യങ്ങള്‍ പരിഗണിക്കുന്നു. ഇതാണ് നമ്മുടെ കൂട്ടായ്‌മയുടെ അടിസ്ഥാനമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: തര്‍ക്കം രൂക്ഷം; ദക്ഷിണ കൊറിയന്‍ ഡ്രോണിന്‍റെ അവശിഷ്‌ടം കണ്ടെത്തിയെന്ന അവകാശവാദവുമായി ഉത്തരകൊറിയ