ETV Bharat / bharat

ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്ക് പത്താം സ്ഥാനം; ഒന്നാമത് റഷ്യ - INDIA RANKS 10 IN CYBER CRIMES

നൂറോളം രാജ്യങ്ങളിലെ സൈബർ ക്രൈം വിദഗ്‌ധരെ സഹകരിപ്പിച്ച് നടത്തിയ സർവേ പ്രകാരമാണ് ലോക സൈബർ കുറ്റകൃത്യ സൂചിക തയ്യാറാക്കിയത്.

CYBERCRIMES IN INDIA  സൈബർ കുറ്റകൃത്യങ്ങള്‍  WORLD CYBERCRIME INDEX  സൈബർ കുറ്റകൃത്യങ്ങള്‍ ഇന്ത്യ
India Ranks Number 10 In Cybercrimes and Russia Comes First in List
author img

By ETV Bharat Kerala Team

Published : Apr 12, 2024, 5:58 PM IST

ന്യൂഡൽഹി: ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്തെന്ന് പഠനം. നൂറോളം ലോക രാജ്യങ്ങളിലെ സൈബർ ക്രൈം വിദഗ്‌ധരില്‍ നടത്തിയ സർവേ പ്രകാരമാണ് 'ലോക സൈബർ കുറ്റകൃത്യ സൂചിക' തയ്യാറാക്കിയത്. മുന്‍കൂട്ടി പണമടയ്‌ക്കാന്‍ പറയുന്ന തട്ടിപ്പാണ് ഇന്ത്യയില്‍ ഏറ്റവും സാധാരണമായ തട്ടിപ്പ് രീതിയെന്നും പഠനം പറയുന്നു.

റാന്‍സംവെയര്‍, ക്രെഡിറ്റ് കാർഡ് മോഷണം തുടര്‍ന്നുള്ള തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളും രാജ്യത്ത് കൂടുതലായുണ്ട്. പട്ടികയിൽ റഷ്യയാണ് ഒന്നാമത് നില്‍ക്കുന്നത്. യുക്രൈൻ, ചൈന, യുഎസ്, നൈജീരിയ, റൊമാനിയ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലായി ഉണ്ട്. PLoS ONE ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഉത്തര കൊറിയ ഏഴാം സ്ഥാനത്തും യുകെയും ബ്രസീലും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലുമാണ്.

മാല്‍വെയറുകള്‍ പോലുള്ള സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും, റാന്‍സംവെയര്‍ ഉൾപ്പെടെയുള്ള ആക്രമണങ്ങളും പിടിച്ചുപറിയും, ഹാക്കിങ്, അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലെ വിട്ടുവീഴ്‌ച, ഡാറ്റ, ഐഡന്‍റിറ്റി മോഷണം, മുൻകൂർ ഫീസ് ആവശ്യപ്പെട്ടുള്ള തട്ടിപ്പ്, നിയമ വിരുദ്ധമായ വെർച്വൽ കറൻസികളുടെ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് ഗവേഷകർ തിരിച്ചറിഞ്ഞ പ്രധാന സൈബര്‍ കുറ്റകൃത്യങ്ങള്‍.

2021 മാർച്ച് മുതൽ ഒക്‌ടോബർ വരെയാണ് സർവേയിൽ പ്രതികരിക്കാനുള്ള ക്ഷണങ്ങൾ അയച്ചത്. 92 സമ്പൂർണ സർവേ പ്രതികരണങ്ങൾ ടീമിന് ലഭിച്ചിരുന്നു. ആഗോള തലത്തിലെ ടോപ് ടെന്‍ രാജ്യങ്ങളില്‍ ടോപ് സിക്‌സ് രാജ്യങ്ങളും ഓരോ സൈബർ ക്രൈം വിഭാഗത്തിലും ഇടം പിടിച്ചതായി ഗവേഷകർ കണ്ടെത്തി.

സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ രാജ്യങ്ങൾ ചില പ്രത്യേക വിഭാഗ കുറ്റകൃത്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. റഷ്യയും ഉക്രൈനും സൈബർ കുറ്റകൃത്യങ്ങളുടെ ഉന്നത കേന്ദ്രങ്ങളാണ്. അതേസമയം നൈജീരിയൻ സൈബർ കുറ്റവാളികൾ ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് കുറവാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റൊമേനിയയും യുഎസും ഹൈ-ടെക്, ലോ-ടെക് കുറ്റകൃത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിഡ്-ടെക് കുറ്റകൃത്യങ്ങളിൽ ഇന്ത്യ ഒരു 'ബാലൻസ്‌ഡ് ഹബ്ബ്' ആണെന്നും പഠനം കണ്ടെത്തി. സൈബർ ക്രൈം ഇന്‍റലിജൻസ്, അന്വേഷണം, ആട്രിബ്യൂഷൻ എന്നീ മേഖലിയിലെ പ്രൊഫഷണലുകളെയാണ് സര്‍വേയ്‌ക്കായി ഉപയോഗപ്പെടുത്തിയത്.

Also Read : ഈ കോള്‍ നിങ്ങള്‍ക്കും വന്നോ; തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വിഴാതിരിക്കാന്‍ ഇങ്ങിനെ ചെയ്യൂ - Vigilant Against Fraudsters

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.