മാലെ: വിനോദ സഞ്ചാരം വീണ്ടും പരിപോഷിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ചർച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മാലെയുടെ തെക്ക് ഭാഗത്തുള്ള അറ്റോളില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
തന്‍റെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ് ഇന്ത്യ എന്നാണ് സന്ദര്‍ശന വേളയില്‍ മുയിസു പറഞ്ഞത്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുയിസു പറഞ്ഞു.
മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി ലാമു അറ്റോളിലെ ബരേസ്‌ധൂവിലെയും ഗാധൂവിലെയും ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്‌തതായി മാലെ സർക്കാരിന്‍റെ പിഎസ്എം മീഡിയ അറിയിച്ചു. ലാമു അറ്റോളിലെ പര്യടനത്തിന്‍റെ ഭാഗമായി മുനു മഹാവാറും മറ്റ് ഉദ്യോഗസ്ഥരും ബരേസ്‌ധൂ, ഗാധൂ പ്രദേശങ്ങള്‍ സന്ദർശിച്ചതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരസ്‌പര സഹകരണത്തിന്‍റെ പ്രധാനമേഖലയായി ടൂറിസത്തിന്‍റെ വികസനത്തെ കാണുന്നതായി, മാലദ്വീപ് ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാര്‍ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
വിനോദസഞ്ചാരമാണ് മാലിദ്വീപിന്‍റെ സാമ്പത്തിക പ്രവർത്തനത്തിന്‍റെ പ്രധാന സ്രോതസ്സ്. മാലദ്വീപിന്‍റെ ജിഡിപിയില്‍ 30 ശതമാനത്തോളം സംഭാവന നൽകുകയും വിദേശ നാണ്യത്തിന്‍റെ 60 ശതമാനത്തിലധികം സൃഷ്‌ടിക്കുകയും ചെയ്യുന്നത് വിനോദസഞ്ചാരമാണ്.
കഴിഞ്ഞ വർഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' കാമ്പെയ്‌നാണ് മുഹമ്മദ് മുയിസു പ്രധാനമായും മുന്നോട്ട് വച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ, ദ്വീപില്‍ നിയമിച്ച സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ന്യൂഡൽഹിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
മാലദ്വീപും ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞിരുന്നു. തുടര്‍ന്നാണ് മാലദ്വീപ് പ്രസിഡന്‍റ് ഇന്ത്യയില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയത്.
Also Read: പിന്തുണയ്‌ക്കുമെന്ന് ഇന്ത്യയുടെ ഉറപ്പ്; മാലദ്വീപിലും ഇനി യുപിഐ സംവിധാനം