ETV Bharat / bharat

നിയമസഭ ഉപതെരഞ്ഞെടുപ്പ്: പതിമൂന്നില്‍ പത്തും പിടിച്ച് ഇന്ത്യ മുന്നണി, ബിജെപിയ്‌ക്ക് കനത്ത തിരിച്ചടി - INDIA Bloc Victory In Bypoll

author img

By ETV Bharat Kerala Team

Published : Jul 13, 2024, 8:33 PM IST

Updated : Jul 13, 2024, 9:26 PM IST

രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റിലും ഇന്ത്യ സഖ്യം വിജയിച്ചു.

ASSEMBLY BYPOLL  INDIA BLOC  ഉപതെരഞ്ഞെടുപ്പ് ഫലം  ഉപതെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യം
INDIA BLOC VICTORY IN BYPOLL (ETV Bharat)

ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റിലും ഇന്ത്യ സഖ്യത്തിന് ഉജ്ജ്വല വിജയം. ബിജെപിക്ക് 2 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ലഭിച്ചു.

ഉപതെരഞ്ഞെടുപ്പ് പൊതുവികാരമാണെന്ന് പൂര്‍ണമായി പറയാനാവില്ലെങ്കിലും പ്രതിപക്ഷ മുന്നണിക്ക് ലോക്‌സഭ വിജയം വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, നലഗഡ് സീറ്റുകളും ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൗർ എന്നീ രണ്ട് സീറ്റുകളും കോൺഗ്രസ് നേടി. പശ്ചിമ ബംഗാളിലെ റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, മണിക്തല, ബാഗ്‌ദ എന്നീ നാല് സീറ്റുകള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി.

പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആംആദ്‌മി പാര്‍ട്ടിയും വിജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവണ്ടി സീറ്റിൽ ഡിഎംകെയാണ് വിജയിച്ചത്. ബിഹാറിലെ റുപൗലി സീറ്റിൽ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.

ഹിമാചൽ പ്രദേശിലെ ഹമീർപൂര്‍ സീറ്റും മധ്യപ്രദേശിലെ അമർവാര സീറ്റും മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയം കോൺഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് മോശം പ്രകടനമാണ് കാഴ്‌ചവെച്ചിരുന്നത്.

ബിജെപിയുടെ ഉന്നതാധികാരത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്‌തതെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. 'കോൺഗ്രസ് പ്രവർത്തകർ വളരെ ആവേശത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉന്നതാധികാരത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്‌തത്.

ബദരീനാഥിലെ ഞങ്ങളുടെ സ്ഥാനാർഥി ലഖ്‌പത് ബൂട്ടോളയെ അവര്‍ അനുഗ്രഹിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജേന്ദ്ര ഭണ്ഡാരിയെ അവര്‍ ഒരു പാഠം പഠിപ്പിച്ചു. മംഗ്ലൗർ സീറ്റിൽ ഞങ്ങളുടെ സ്ഥാനാർഥി ഖാസി നിസാമുദീനെ ജനങ്ങൾ സ്വാഗതം ചെയ്‌തു. മണ്ഡലം ബിഎസ്‌പിയിൽ നിന്ന് ഞങ്ങള്‍ പിടിച്ചെടുത്തു അവിടെ മുസ്‌ലിം വോട്ടർമാരെ ബിജെപി ഗുണ്ടകൾ ആക്രമിച്ചിരുന്നു.' ഹരീഷ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.

ശക്തവും ഫലപ്രദവുമായ പ്രതിപക്ഷത്തെ മുന്നോട്ട്‌വെക്കുകയാണെങ്കിൽ 2027-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നതാണ് പാര്‍ട്ടിക്ക് ജനങ്ങൾ നൽകുന്ന സന്ദേശം. ഇനി ബിജെപി സർക്കാരിന്‍റെ യഥാർഥ മുഖം തങ്ങള്‍ തുറന്നുകാട്ടുമെന്നും ഹരീഷ്‌ റാവത്ത് പറഞ്ഞു. കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച ബിജെപിക്ക് ശക്തമായ മറുപടിയാണ് വോട്ടർമാർ നൽകിയതെന്ന് ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് രാജീവ് ശുക്ല പറഞ്ഞു.

'സംസ്ഥാനത്ത് രണ്ട് സീറ്റുകൾ കൂടി ലഭിച്ചതോടെ 68 അംഗ സഭയില്‍ കോൺഗ്രസിന്‍റെ എണ്ണം 40 ആയി. ഇത് സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിന് സ്ഥിരത നൽകും. ബിജെപി സാമ്പത്തിക ബലം ഉപയോഗിച്ച് മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ 9 എംഎൽഎമാരുടെ രാജി കൊണ്ടുവന്നെങ്കിലും അവരിൽ ആറ് പേർ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഈ ആറ് പേരുടെയും രാഷ്‌ട്രീയ ജീവിതം ബിജെപി തകർത്തു. ഇപ്പോൾ ജനങ്ങൾ ബിജെപിക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ്'- ശുക്ല ഇടിവി ഭാരതിനോട് പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ സീറ്റിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിന്‍റെ ഭാര്യ കമലേഷ് താക്കൂറാണ് വിജയിച്ചത്. ജലന്ധർ വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാണ് നടന്നത്.

Also Read : കശ്‌മീരില്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് കൂടുതല്‍ അധികാരം; നിയമം ഭേദഗതി ചെയ്‌ത് ആഭ്യന്തര മന്ത്രാലയം - MHA AMENDS JK REORGANISATION ACT

Last Updated : Jul 13, 2024, 9:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.