ETV Bharat / bharat

'കേന്ദ്ര ബജറ്റ് വിവേചനപരം'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം - India Bloc Protest Against Budget

author img

By ETV Bharat Kerala Team

Published : Jul 24, 2024, 3:16 PM IST

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ ഇന്ത്യ സഖ്യം. പാർലമെന്‍റിന് പുറത്ത് പ്രതിഷേധം. ബജറ്റില്‍ മുഴുവന്‍ സംസ്ഥാനങ്ങളെയും അവഗണിക്കപ്പെട്ടു. ബിജെപിയുടെ സഖ്യകക്ഷികളെ തൃപ്‌തിപ്പെടുത്താനുള്ള ബജറ്റായിരുന്നു ഇത്തവണത്തേതെന്നും കുറ്റപ്പെടുത്തല്‍.

UNION BUDGET 2024  കേന്ദ്ര ബജറ്റ് 2024  കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം  പാര്‍ലമെന്‍റില്‍ ഇന്ത്യ പ്രതിഷേധം
INDIA Bloc Leaders Protest ((ANI))

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് വിവേചനപരവും കാഴ്‌ചപ്പാടുകളില്ലാത്തതുമാണെന്ന് ആരോപിച്ച് പാർലമെൻ്റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്നും അവരുടെ നിർബന്ധമാണ് ബജറ്റിൽ കാണുന്നതെന്നും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. രാജ്യം മുഴുവൻ ബജറ്റിൽ അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതിനാൽ എല്ലാവരും അസ്വസ്ഥരാണ്. സർക്കാരിൻ്റെ നിർബന്ധം ഈ ബജറ്റിൽ പ്രതിഫലിക്കുന്നുണ്ടെന്നും ബജറ്റിലെ അനീതിക്കെതിരെ ഇന്ത്യ സഖ്യം പ്രതിഷേധിക്കുന്നുവെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. വിദ്യാർഥി വായ്‌പ എടുത്തവർക്കുളള ആശ്വാസം കേന്ദ്ര ബജറ്റിൽ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കോൺഗ്രസ് എംപി കാർത്തി ചിദംബരവും പറഞ്ഞു.

എന്നാൽ പുതിയതായി വിദ്യാർഥികൾക്ക് വായ്‌പകൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ ഇതിനകം വായ്‌പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തവരുടെ കാര്യം എന്തുചെയ്യുമെന്ന് കാർത്തി ചിദംബരം ചോദിച്ചു. എംഎൻആർഇജിഎ പദ്ധതിയുടെ ഫണ്ട് വിഹിതവും കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിൽ ധനമന്ത്രി നിർദ്ദേശിച്ച സ്വത്ത് വിൽപന സൂചിക നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് കാർത്തി ചിദംബരം പ്രതികരിക്കുകയുണ്ടായി. സൂചിക നീക്കം ചെയ്‌ത് കഴിഞ്ഞാൽ സ്വത്ത് കൈവശം വച്ചിരിക്കുന്ന ആളുകൾക്ക് അല്ലെങ്കിൽ അവരുടെ മുൻ തലമുറയിൽ നിന്ന് പാരമ്പര്യമായി സ്വത്ത് കൈവശം വച്ചിരിക്കുന്നവർക്ക് ഇതുമൂലം പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഇത് പ്രായോഗികമായി ഒരു അനന്തരാവകാശ നികുതിയാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഉപേക്ഷിച്ചുവെന്നും അവരുടെ സഖ്യകക്ഷികൾ ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയെന്നും കോൺഗ്രസ് എംപി രാജീവ് ശുക്ല പറഞ്ഞു. അവർ ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒഴിവാക്കി. തങ്ങളുടെ സഖ്യത്തെ രക്ഷിക്കാൻ വേണ്ടി രണ്ട് സംസ്ഥാനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ശുക്ല പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടം നൽകുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും ഒന്നും തന്നെ ബജറ്റിൽ കാണുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും നേടാനാകാത്തതിനാൽ പഞ്ചാബിന് ബജറ്റിൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്ന് കോൺഗ്രസ് എംപി അമരീന്ദർ സിങ് രാജ വാറിംഗ് പറഞ്ഞു. "പഞ്ചാബിന് നീതി ലഭിക്കുന്നതിനായി ഞങ്ങൾ ഇന്ന് പ്രതിഷേധിക്കുകയാണ്. ആന്ധ്രാപ്രദേശിനും ബിഹാറിനും എല്ലാം അനുവദിച്ചു. എന്നാൽ പഞ്ചാബിന് ഒരു പ്രളയ സഹായവും നൽകിയില്ല. പഞ്ചാബ് ബിജെപിക്ക് ഒരു സീറ്റ് പോലും നൽകിയില്ല. ഇതാണ് സംസ്ഥാനത്തെ അവഗണിക്കാൻ കാരണമെന്നും വാറിംഗ് പറഞ്ഞു.

കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ആരോഗ്യമേഖലയിൽ കുറച്ച് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ബജറ്റ് അവരുടെ സഖ്യകക്ഷികളെ തൃപ്‌തിപ്പെടുത്താൻ മാത്രമുള്ളതാണെന്നും അവർ ആർക്കും ഒന്നും നൽകിയിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ ഇന്ത്യ സഖ്യം ബുധനാഴ്‌ചയാണ് (ജൂലൈ 24) പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിഷേധം നടത്തിയത്.

Also Read: വിവേചനപരമായ ബജറ്റില്‍ പ്രതിഷേധം; പ്രതിപക്ഷ മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.