ETV Bharat / bharat

വണ്‍വേ ടിക്കറ്റിന് വെറും 1,578 രൂപ; ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്, ഓഫര്‍ ഓഗസ്റ്റ് 15ന് 11.59 വരെ - vistara Flight Ticket Offer August - VISTARA FLIGHT TICKET OFFER AUGUST

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച വമ്പന്‍ ഓഫറുകളുമായി വിസ്‌താര എയര്‍ലൈന്‍സ്. അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾക്ക് 11,978 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഗസ്റ്റ് 15ന് രാത്രി 11.59 വരെയാണ് പ്രത്യേക ഓഫർ ലഭ്യമാകുക.

VISTARA AIRLINES SPECIAL OFFER  VISTARA AIRLINES TICKET FARES OFFER  വിസ്‌താര വിമാനം ടിക്കറ്റ് നിരക്ക്  ടിക്കറ്റ് നിരക്ക് കുറച്ച് വിസ്‌താര
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 10:49 PM IST

ന്യൂഡൽഹി: ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ഓഫർ. ആഭ്യന്തര യാത്ര ടിക്കറ്റിന് പുറമെ അന്താരാഷ്ട്ര യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.

എക്കോണമി ക്ലാസിൽ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഫ്രീഡം സെയിൽ വഴി ലഭിക്കുന്ന ഏറ്റവും വലിയ ഓഫർ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 2,678 രൂപയാണ് എക്കണോമി ക്ലാസ് ടിക്കറ്റിന്‍റെ നിരക്ക്. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾക്ക് 11,978 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്.

മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കോണമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നൽകേണ്ടി വരിക. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്താരാഷ്ട്ര യാത്ര നിരക്കുകൾ 11,978 രൂപ മുതലാണ് തുടങ്ങുന്നത്. ഡല്‍ഹിയില്‍ നിന്ന് കാഠ്‌മണ്ഡുവിലേക്കുള്ള എക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. ഇതേ യാത്രയ്ക്ക് പ്രീമിയം എക്കോണമി റേഞ്ചിൽ 13,978 രൂപ മുതലാണ് നിരക്കുകൾ തുടങ്ങുന്നത്. ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയുമാണ്.

ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പ്രത്യേക ഓഫർ ലഭ്യമാകുക. 31 വരെയുള്ള യാത്രകൾക്കാണ് നിരക്കിൽ ഇളവ് ലഭിക്കുക. വിസ്‌താര എയർലൈൻസിന്‍റെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്‌താരയുടെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയോ വിസ്‌താര എയർപോർട്ട് ടിക്കറ്റ് ഓഫിസുകൾ, വിസ്‌താര കോൾ സെന്‍ററുകൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുകൾ എന്നിവ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ആഭ്യന്തര യാത്രകൾക്ക് എക്കോണമി ക്ലാസ്, പ്രീമിയം എക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിസ്‌താരയുടെ വെബ്സൈറ്റിൽ നൽകിയ വിവരം.

അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമാം, ധാക്ക, ദുബൈ, ദോഹ, ഫ്രാങ്ക്ഫർട്ട്, ഹോങ്കോങ്, ജിദ്ദ, കാഠ്‌മണ്ഡു, ലണ്ടൻ, മാലി, മൗറീഷ്യസ്, മസ്‌കറ്റ്, സിംഗപ്പൂർ, പാരിസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രകൾക്കും നിരക്കിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രമെ നിരക്കിൽ ഓഫർ ലഭിക്കൂ.

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾക്ക് സെയിൽ നിരക്ക് അടിസ്ഥാന നിരക്കുകളിൽ മാത്രമെ ബാധകമാകൂ. നേരിട്ട് വിസ്‌താര വഴി ബുക്കിങ് നടത്തുമ്പോൾ കൺവീനിയൻസ് ഫീസടക്കം മറ്റ് ചാർജുകൾ ഈ നിരക്കിലേക്ക് ഉൾപ്പെടുത്തും. അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ബാധകമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യമെന്ന രീതിയിലാണ് ഈ ഓഫർ ലഭിക്കുക.

അതേസമയം സീറ്റുകൾ ബുക്ക് ആയി കഴിഞ്ഞാലോ ഗ്രൂപ്പ് ആയോ കുഞ്ഞുങ്ങൾക്കോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ ലഭിക്കുകയില്ല. ഫ്രീഡം സെയിലിന്‍റെ മറ്റൊരു പ്രത്യേകത ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ നോൺ റീഫണ്ടബിൾ ആണെന്നുള്ളതാണ്. എന്നാൽ ടാക്‌സും മറ്റ് ഫീസും റീഫണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിസ്‌താര എയർലൈൻസിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.

Also Read: യുദ്ധ വിമാന നിർമാണത്തിൽ നിർണായക ചുവടുവയ്പ്പ്; ഇന്ത്യയുടെ സ്വന്തം പുതുതലമുറ വിമാനങ്ങൾ അടുത്ത വർഷം പറന്നുയരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.