ETV Bharat / bharat

ഇന്ന് ആദായ നികുതി ദിനം: രാഷ്ട്രത്തെ ശക്‌തമാക്കുന്നതില്‍ ടാക്‌സിന്‍റെ പ്രാധാന്യമറിയാം - Income Tax Day

രാജ്യത്തിന് നികുതി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഉയര്‍ത്തിക്കാട്ടാനാണ് ദേശീയ ആദായനികുതി ദിനം ആഘോഷിക്കുന്നത്. ആദായനികുതി ദിനത്തില്‍ രാജ്യത്തിന്‍റെ പുരോഗതിക്ക് നികുതി എത്രമാത്രം പ്രാധാനപ്പെട്ടതാണെന്നറിയാം.

JULY 24INCOME TAX DAY  ജൂലൈ 24ആദായ നികുതി ദിനം  ആദായനികുതി ദിനം  WHAT ARE INCOME TAX SLAB RATES
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 10:06 AM IST

ല്ലാവര്‍ഷവും ജൂലൈ 24 ആദായനികുതി ദിനമായി ആഘോഷിക്കുന്നു. എന്താണ് ഈ ദിനാഘോഷത്തിന്‍റെ പ്രത്യേകത, എന്തിന് വേണ്ടി ഇത് കൊണ്ടാടുന്നു തുടങ്ങിയവയെല്ലാം വിശദമായി അറിയാം.

ആദായ നികുതി ദിനത്തിന്‍റെ ചരിത്രം

1860ല്‍ സര്‍ ജെയിംസ് വില്‍സണാണ് ഇന്ത്യയില്‍ ആദ്യമായി ആദായനികുതി എന്ന ആശയം അവതരിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലൂടെയുണ്ടായ നഷ്‌ടം നികത്താനാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇങ്ങനെയൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ 150 വര്‍ഷത്തെ ആദായനികുതി സമ്പ്രദായത്തെ രേഖപ്പെടുത്താനായി 2010 ജൂലൈയിലാണ് ആദ്യമായി ആദായനികുതി ദിനം അഥവ ആയകാര്‍ ദിവസ് ആഘോഷിക്കാന്‍ തുടങ്ങിയത്.

രാജ്യത്തെ പ്രത്യക്ഷ നികുതി സംവിധാനത്തില്‍ 1922ലെ ആദായ നികുതി നിയമത്തിലൂടെ കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കി. 1924ല്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഇതിന്‍റെ മറ്റ് ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാനുമായി കേന്ദ്ര റവന്യൂ ബോര്‍ഡ് എന്നൊരു സ്‌റ്റാറ്റ്യൂട്ടറി ബോഡിയും സ്ഥാപിച്ചു. 1939ല്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ഘടനാപരമായ രണ്ട് വലിയ നവീകരണങ്ങള്‍ നടത്തുകയും ചെയ്‌തു. അപ്പീല്‍പരമായ ഉത്തരവാദിത്തങ്ങളും ഭരണപരമായ ഉത്തരവാദിത്തങ്ങളും വിഭജിക്കപ്പെട്ടതാണ് ആ മാറ്റങ്ങൾ. ഇവയുടെ ഏകോപനത്തിനായി അന്നത്തെ ബോംബെയില്‍ ഒരു കേന്ദ്ര സംവിധാനം കൊണ്ടുവരികയും ചെയ്‌തു.

1963ലെ സെന്‍ട്രല്‍ ബോര്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റവന്യൂ നിയമത്തിലൂടെ പ്രത്യക്ഷ നികുതിയ്ക്കായി ഒരു പ്രത്യേക ബോര്‍ഡും നിലവില്‍ വന്നു. ഇതിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് (കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്-സിബിഡിടി) എന്ന് നാമകരണം ചെയ്‌തു.

എന്താണ് ആദായനികുതി?

പൗരന്‍മാരുടെ വരുമാനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യക്ഷ നികുതിയാണിത്. 1961ലെ ആദായനികുതി നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഈ നികുതി ശേഖരിക്കാനുള്ള അവകാശമുള്ളത്. കേന്ദ്ര ബജറ്റില്‍ ഓരോ വര്‍ഷവും നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്.

വേതനത്തിലൂടെ മാത്രം ലഭിക്കുന്ന വരുമാനത്തെയല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭവനം, വ്യവസായങ്ങളില്‍ നിന്നുള്ള ലാഭം, തൊഴിലില്‍ നിന്ന് ബോണസ് പോലുള്ള നേട്ടങ്ങള്‍, മൂലധന നേട്ടത്തിലൂടെയുണ്ടാകുന്ന വരുമാനം, മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനം എന്നിവയ്‌ക്ക് പുറമെ പലപ്പോഴും മറ്റ് ചില പ്രത്യേക ലെവികളും സർക്കാർ ഏര്‍പ്പെടുത്താറുണ്ട്.

എന്താണ് ആദായനികുതി സ്ലാബ് നിരക്കുകള്‍?

രാജ്യത്തെ വരുമാനങ്ങള്‍ക്കെല്ലാം നികുതി ബാധകമാണ്. മൊത്തം വാര്‍ഷിക വരുമാനം അനുസരിച്ച് അതില്‍ മാറ്റങ്ങളുണ്ടാകാം. വരുമാനത്തിന് അനുസരിച്ചുള്ള നികുതി സ്ലാബ് നിരക്കുകളില്‍ മാറ്റങ്ങളുണ്ടാകാം. നികുതി സ്ലാബ് നിരക്കുകള്‍ പുരോഗമന സ്വഭാവമുള്ളതുമാണ്. വ്യക്തികളുടെ വാര്‍ഷിക വരുമാനം അനുസരിച്ച് സ്ലാബ് നിരക്ക് വര്‍ദ്ധിക്കാം. ആദായനികുതി സ്ലാബുകള്‍ കാലാകാലങ്ങളില്‍ മാറാം. കേന്ദ്ര ബജറ്റിലാകും ഇക്കാര്യങ്ങൾ പ്രഖ്യാപിക്കുക.

ആദായനികുതി അടയ്ക്കേണ്ടത് ആദായനികുതി വകുപ്പ് നിയമ പ്രകാരം നിര്‍ബന്ധമാണ്. ഒരു സാമ്പത്തിക വര്‍ഷം ഒരാളുടെ ആദായനികുതി സ്ലാബ് രണ്ടര ലക്ഷമാണെങ്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് മൂന്ന് ലക്ഷമാക്കുന്നു. 80 വയസിന് മുകളിലുള്ള ആദായനികുതി സ്ലാബ് അഞ്ച് ലക്ഷമായും നിജപ്പെടുത്തിയിരിക്കുന്നു.

2024-25 വര്‍ഷത്തെ ആദായനികുതി സ്ലാബ് നിരക്കുകള്‍ ഇങ്ങനെ

  1. 3 ലക്ഷം വരെ- ആദായനികുതി ഇല്ല
  2. 3 ലക്ഷം മുതല്‍ 7 ലക്ഷം വരെ- അഞ്ച് ശതമാനം
  3. 7 മുതല്‍ 10 ലക്ഷം വരെ- പത്ത് ശതമാനം
  4. 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ- പതിനഞ്ച് ശതമാനം
  5. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ- 20ശതമാനം
  6. 15 ലക്ഷത്തിന് മുകളില്‍- മുപ്പത് ശതമാനം.

നികുതിയുടെ നേട്ടങ്ങള്‍

നികുതി അടയ്ക്കുന്നത് കൊണ്ട് പല നേട്ടങ്ങളുണ്ട്. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം നടത്താനും അവ പരിപാലിക്കാനും ഇത് സഹായിക്കുന്നു. ജനാധിപത്യ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും, നിയമവാഴ്‌ച സംവിധാനങ്ങള്‍ കാര്യകക്ഷമമാക്കാനും ഇതിലൂടെ സാധിക്കുന്നു.

നികുതി സര്‍ക്കാരിന്‍റെ വരുമാനമാണ്. ഇതുപയോഗിച്ച് പൊതു ചെലവുകള്‍ നടത്താനാകുന്നു. റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, തുടങ്ങിയവ നിര്‍മ്മിക്കുക, പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നിവയ്ക്ക് ഈ പണം ഉപയോഗിക്കുന്നു.

ഇന്ത്യയില്‍ നിലവിലുള്ള ചില നികുതികള്‍

ആദായ നികുതി, ജിഎസ്‌ടി, റോഡ് നികുതി, ഭവന നികുതി, തൊഴില്‍ നികുതി, കോര്‍പ്പറേറ്റ് നികുതി, കസ്‌റ്റംസ് നികുതി, എക്‌സ്‌സൈസ് നികുതി, വിനോദ നികുതി, സ്വച്‌ഛ ഭാരത് സെസ്, കൃഷി കല്യാണ്‍ സെസ് തുടങ്ങിയവയാണ് ഇവ.

സര്‍ക്കാര്‍ ശേഖരിക്കുന്ന നികുതി സ്വന്തം പൗരന്‍മാരുടെ മെച്ചപ്പെട്ട ജീവിതത്തിനായി ഉപയോഗിക്കുന്നു. നികുതി നല്‍കുന്നത് കൊണ്ടുള്ള ചില പ്രയോജനങ്ങള്‍ പരിശോധിക്കാം

  • അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങള്‍ക്കും

മറ്റ് വികസ്വര സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ഏറ്റവും വലിയ പങ്ക് ചെലവ് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണെന്നാണ് സര്‍ക്കാരിന്‍റെ കാഴ്‌ചപ്പാട്.

  • സാമൂഹ്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും

സാമൂഹ്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും നികുതി ചെലവിടുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ആറ് ശതമാനം വിവിധ സാമൂഹ്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കുമായി ചെലവിടുന്നു. പൊതുജനാരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഗ്രാമീണ വികസന പദ്ധതികള്‍ എന്നിവ ഇതില്‍ പെടുന്നു.

  • വിദ്യാഭ്യാസത്തിനായി നികുതി നീക്കി വയ്ക്കുന്നു.

ഇന്ത്യയില്‍ നിരക്ഷരത വലിയ പ്രശ്‌നമാണ്. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കണമെങ്കില്‍ സര്‍ക്കാരിന് വലിയ തുക ചെലവിടേണ്ടി വരുന്നുണ്ട്. നഗരമേഖലകളില്‍ മാത്രമല്ല താഴെത്തട്ടിലും ഇതാവശ്യമാണ്. പൊതു സ്വകാര്യ വിദ്യാഭ്യാസ ചെലവിന് ഇതാവശ്യമാണ്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം, അധ്യാപകരുടെ വേതനം, ഗവേഷണം, വികസനം, ആധുനികത എന്നിവയ്ക്ക് വലിയ ചെലവുകളുണ്ട്.

  • രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാനും നികുതി

സൈനികരെ പരിശീലിപ്പിക്കാനും ആയുധവത്ക്കരിക്കാനും വലിയ ചെലവുണ്ട്. ഇതിന് പുറമെ പ്രതിരോധ ഗവേഷണം, വികസനം, പ്രതിരോധ ഇറക്കുമതി, രാജ്യാന്തര സൈനിക സഹകരണം, രാജ്യാന്തര സമാധാന ദൗത്യങ്ങള്‍ എന്നിവയ്ക്കും നികുതി ചെലവിടുന്നു.

  • സര്‍ക്കാരുടെ ജീവനക്കാരുടെ വേതനവും പെന്‍ഷനും

പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള വേതനവും പെന്‍ഷനും നല്‍കുന്നതിനും ഈ തുക ഉപയോഗിക്കുന്നു.

  • സര്‍ക്കാരിന്‍റെ കടം വീട്ടാനും നികുതിപ്പണം

നികുതി വരുമാനം നമ്മുടെ രാജ്യത്തിന്‍റെ കടം തീര്‍ക്കാനും പലിശ അടയ്ക്കാനുമായി ഉപയോഗിക്കുന്നു. ഇന്ത്യയ്ക്ക് വലിയ വിദേശ കടമുണ്ട്. രാജ്യത്തെ പൊതുകടം 593,100 മില്യണ്‍ അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചെന്നാണ് അടുത്തിടെ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന.

  • പൊതുഗതാഗതത്തിനും നികുതി

ട്രെയിന്‍, റോഡ് ഗതാഗതത്തിനായും നികുതിപ്പണം ഉപയോഗിക്കുന്നു. വലിയ തോതില്‍ വിമാനങ്ങള്‍, കപ്പലുകള്‍, ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയവ വാങ്ങാനും റോഡ് - ഹൈവേ നിര്‍മ്മാണത്തിനും മറ്റും ഈ പണം ഉപയോഗിക്കുന്നു.

  • നിയമം നടപ്പാക്കല്‍ ഏജന്‍സികള്‍ക്കും നികുതിപ്പണം

പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗം, കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള സേനകള്‍, കസ്‌റ്റംസ്, എക്‌സൈസ്, ഇന്‍റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ പരിപാലനത്തിനും ഈ തുക ഉപയോഗിക്കുന്നു.

  • സാമ്പത്തിക സ്ഥിരത, സാമൂഹ്യ സുരക്ഷ പദ്ധതികള്‍

തൊഴിലില്ലാത്തവര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സഹായം നല്‍കുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എന്‍ആര്‍ഇജിഎ) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) തുടങ്ങിയ പദ്ധതികളിലൂടെയാണ് സഹായം.

  • ആരോഗ്യ പരിരക്ഷ, വൈദ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം

ആരോഗ്യ പരിരക്ഷ, വൈദ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും നികുതിപ്പണം ഉപയോഗിക്കുന്നു. ആരോഗ്യമേഖലയിലെ ചെലവുകള്‍, വൈദ്യ ശാസ്‌ത്ര രംഗത്തെ ഗവേഷണം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇന്‍ഷുന്‍സ്, മറ്റ് ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്കും ഈ തുക ഉപയോഗിക്കുന്നു.

  • രാജ്യത്തെ ആദായ നികുതി

രാജ്യത്ത് ലഭിക്കുന്ന ആദായ നികുതി പ്രതിവര്‍ഷം 17.7ശതമാനം എന്നതോതില്‍ വര്‍ദ്ധിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം 23500 കോടി അമേരിക്കന്‍ ഡോളറായിരുന്നു രാജ്യത്തെ വരുമാനം. ധനികരായ ആദായനികുതിദായകരുടെ എണ്ണത്തിലും കുത്തക ലാഭത്തിലും വര്‍ദ്ധനയുണ്ടാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

2023-24ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ മൊത്തം ആദായനികുതി 19.58 ലക്ഷം കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 16.64 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ കുതിച്ച് ചാട്ടം.

രാജ്യത്തെ ആദ്യ പത്ത് വന്‍കിട നികുതി ദായകര്‍

  • റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍)
  • സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
  • ഹൗസിങ് ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്‌സി ബാങ്ക്)
  • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്)
  • ഐസിഐസിഐ ബാങ്ക്
  • ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി)
  • ടാറ്റ സ്‌റ്റീല്‍
  • കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍)
  • ഇന്‍ഫോസിസ്
  • ആക്‌സിസ് ബാങ്ക്

2023ല്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കിയ വ്യക്തി ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണ്. 2022ലും 2021ലും അക്ഷയ് കുമാറിനായിരുന്നു ഈ പദവി. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്.

രാജ്യത്തിന് നികുതി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഉയര്‍ത്തിക്കാട്ടാനാണ് ദേശീയ ആദായനികുതി ദിനം ആഘോഷിക്കുന്നത്. ബോധവല്‍കരണങ്ങളിലൂടെ കൃത്യസമയത്ത് നികുതി അടയ്ക്കാന്‍ പൗരന്‍മാരെ പ്രേരിപ്പിക്കുക, രാഷ്‌ട്ര നിര്‍മ്മിതിക്ക് നികുതി എത്രമാത്രം അത്യാവശ്യമാണെന്ന് അവബോധമുണ്ടാക്കുക എന്നതും ഈ ദിനാഘോഷത്തിന്‍റെ ലക്ഷ്യമാണ്.

Also Read: ചാന്ദ്ര ദിനം 2024: അറിയാം മനുഷ്യന്‍ ചന്ദ്രനെ തേടിയ കഥകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.