പൂനെ: മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാര്‍ കുടുംബത്തിലും പോരാട്ടം കടുക്കുന്നു. എൻസിപി പിളര്‍ന്നതിന് ശേഷം ഇതാദ്യമായി അജിത് പവാര്‍ വിഭാഗവും ശരത് പവാര്‍ വിഭാഗവും വ്യത്യസ്‌ത പരിപാടികള്‍ നടത്തി ദീപാവലി ആഘോഷിച്ചു. ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഗോവിന്ദ് ബാഗിൽ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡന്‍റ് ശരദ് പവാറിന്‍റെ നേത്യത്വത്തില്‍ ദീപാവലി ആഘോഷ പരിപാടി സംഘടിപ്പിച്ചപ്പോള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാറിന്‍റെ സാന്നിധ്യത്തിൽ ബാരാമതിയിലെ കടേവാഡിയിൽ മറ്റൊരു ദീപാവലി ആഘോഷ പരിപാടി സംഘടിപ്പിച്ചു.
ദീപാവലി ആഘോഷമെങ്കിലും ഇരുകൂട്ടരും ഒരുമിച്ച് നടത്തുമെന്ന് മഹാരാഷ്‌ട്രയിലെ ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നു. മുംബൈയിൽ നേരത്തെ നടന്ന എബിപി ശിഖർ സമ്മേളനത്തിൽ അജിത് പവാറും ശരദ് പവാറും ദീപാവലി ഒരുമിച്ച് ആഘോഷിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. 2023-ൽ പിളര്‍പ്പിന് ശേഷവും പവാർ കുടുംബം ഗോവിന്ദ്ബാഗിലെ ശരദ് പവാറിന്‍റെ വീട്ടിൽ വച്ച് ഒരുമിച്ച് ദീപാവലി ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇരുകൂട്ടരും ദീപാവലി ആഘോഷം പ്രത്യേകമായി ആഘോഷിച്ചത് തെരഞ്ഞെടുപ്പ് ഗോദയിലെ ചൂട് കുടുംബത്തിനുള്ളിലും എത്തിയതിന്‍റെ ഫലമാണ്.
Maharashtra Dy CM Ajit Pawar greets people at his residence on occasion of Diwali Padwa in Baramati
— ANI Digital (@ani_digital) November 2, 2024
Read @ANI Story | https://t.co/kQP0SDQGvJ #AjitPawar #Baramati #DiwaliPadwa pic.twitter.com/QgbPeZqHAY
ബാരാമതിയില്‍ പോരാട്ടം കനക്കും
പവാര്‍ കുടുംബത്തിന്‍റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാരാമതിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പവാര്‍ കുടുംബത്തിലെ അമ്മാവനും മരുമകനുമാണ് നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ബാരാമതി മണ്ഡലത്തില്‍ അജിത് പവാറിനെ എതിരിടുക യുഗേന്ദ്ര പവാര്‍ ആയിരിക്കും. അജിത് പവാറിന്‍റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്‍റെ മകൻ യുഗേന്ദ്ര പവാറിനെ സ്ഥാനാര്‍ഥിയായി ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന അജിത് പവാറിന് ബാരാമതി മണ്ഡലത്തില്‍ വിജയിക്കുകയെന്നത് അതിനിര്‍ണായകവും അഭിമാന പോരാട്ടവുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാരാമതി മണ്ഡലത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുകൂട്ടരും വ്യത്യസ്‌തമായി ദീപാവലി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരുകൂട്ടരും വിവിധ പരപാടികള്‍ സംഘടിപ്പിച്ചപ്പോഴും ബാരാമതിയില്‍ നിന്നുള്ളവരും മണ്ഡലത്തിന് പുറത്തുള്ളവരും പങ്കെടുത്തു. എൻസിപി പിളര്‍പ്പിന് മുമ്പ് ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ഒറ്റ ദീപാവലി ആഘോഷമാണ് വര്‍ഷംതോറും സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി ആളുകളാണ് ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാറുള്ളത്.
#WATCH | Maharashtra Dy CM Ajit Pawar greets people at his residence on the occasion of Diwali Padwa, in Baramati pic.twitter.com/En1MYIBJe9
— ANI (@ANI) November 2, 2024
പക്ഷേ, ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഇരുകൂട്ടരും വ്യത്യസ്‌തമായി ദീപാവലി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എൻസിപി പിളര്‍ന്നെങ്കിലും പവാര്‍ കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങള്‍ ഇല്ലെന്നും, മരുമകൻ അജിത് പവാറുമായി നല്ല ബന്ധമാണ് കുടുംബത്തില്‍ തുടര്‍ന്നുപോകുന്നതെന്നും ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുന്നതായിരുന്നു ഇരുകൂട്ടരുടെയും പ്രത്യേകമായുള്ള ദീപാവലി ആഘോഷങ്ങള്‍. മഹാരാഷ്ട്രയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്‍റെ എന്‍സിപിയും, ശരത് പവാറിന്‍റെ എന്‍സിപിയും 36 മണ്ഡലങ്ങളിലാണ് നേരിട്ട് പോരാട്ടം നടത്തുന്നത്.