ഹൈദരാബാദ്: നിയമവിരുദ്ധമായി ദത്തെടുക്കൽ കണ്ടെത്തിയതിനെ തുടർന്ന് 16 കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി. ഹൈദരാബാദിലെ നെരെഡ്‌മെറ്റിലുള്ള രചകൊണ്ട പൊലീസ് കമ്മീഷണറുടെ ഓഫീസിൽ വച്ചായിരുന്നു നടപടി. രണ്ട് വർഷത്തോളം ദത്തെടുത്ത് കുട്ടികളെ പരിപാലിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കുട്ടികളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ സ്ഥാപനമായ ശിശുവിഹാറിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. 16 കുട്ടികളിൽ, 12 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ്. കുട്ടികളെ വിട്ടയക്കാൻ മാതാപിതാക്കള്‍ വിസമ്മതിച്ചു.
'ഞങ്ങൾ വയറ്റിൽ ചുമന്നില്ലെങ്കിലും, ഹൃദയത്തിൽ വച്ചാണ് അവരെ വളർത്തുന്നത്. ദയവായി കുട്ടിയെ കൊണ്ടുപോകരുത്,' ഒരു ദമ്പതികൾ അഭ്യർഥിച്ചു. നിയമം നടപ്പാക്കാൻ അധികാരികൾ ശ്രമിച്ചതോടെ ഏറെ പേര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചിരുന്നു. പിന്നീട് ഏതാനും രക്ഷിതാക്കൾ റോഡിൽ കുഴഞ്ഞുവീണു.
ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കിലും മാതാപിതാക്കളും കുട്ടികളും തമ്മില്‍ രൂപപ്പെടുന്ന വൈകാരികമായ ബന്ധം ആഴത്തിലുള്ളതാണ്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരുമ്പോള്‍, തെറ്റായ രീതിയില്‍ ദത്തെടുക്കുന്ന കുട്ടികളെ തിരിച്ചെടുക്കുമ്പോഴുള്ള മാതാപിതാക്കളുടെ വൈകാരിക പ്രശ്‌നങ്ങളും ഉദ്യോഗസ്ഥര്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്.
ALSO READ: കൂടുതലും പെൺകുട്ടികള്‍; തെലങ്കാനയില്‍ നാല് വർഷത്തിനിടെ ദത്തെടുക്കപ്പെട്ടത് 798 പേർ