ETV Bharat / bharat

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ബാഗില്‍ 7 കോടിയുടെ ഹൈഡ്രോപോണിക് മയക്കുമരുന്ന്, യാത്രക്കാരനെ തെരഞ്ഞ് കസ്റ്റംസ്

ഏഴ് കോടി രൂപ വിലമതിക്കുന്ന 14 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി കസ്‌റ്റംസ്.

Chennai international Airport  Hydroponic Cannabis Drugs Seized  ചെന്നൈ തമിഴ്‌നാട്  Drugs Seized From ThailandPassenger
7 Crore Worth Hydroponic Cannabis Drugs Seized At Chennai Airport From Thailand Passenger
author img

By ETV Bharat Kerala Team

Published : Feb 23, 2024, 6:02 PM IST

ചെന്നൈ : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്‌സിന്‍റെ പാസഞ്ചർ വിമാനം ഇന്നലെ (ഫെബ്രുവരി 22) പുലർച്ചെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. ഈ വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ സ്യൂട്ട്കേസിൽ മയക്കുമരുന്ന് ഉണ്ടെന്ന് തായ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഇന്ത്യൻ കസ്‌റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇതിനെ തുടർന്ന് ഡൽഹിയിലെ കസ്‌റ്റംസ് ഹെഡ് ഓഫിസിൽ നിന്ന് ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് അവർ ഈ വിവരം നൽകി. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ചെന്നൈ അന്താരാഷ്‌ട്ര ടെർമിനലിലെ അറൈവൽ പോയിന്‍റിൽ കസ്‌റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

തായ് എയർവേയ്‌സ് യാത്രക്കാരുടെ ലഗേജുകൾ എത്തിയ കൺവെയർ ബെൽറ്റ് സജീവമായി നിരീക്ഷിക്കുന്നതിനിടെ, തായ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞ സ്യൂട്ട്കേസ് യാത്രക്കാരിൽ ആരും അവകാശപ്പെടാത്തതിനാൽ ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർ തന്നെ ആ സ്യൂട്ട്കേസ് തുറന്നു.

ഹൈഡ്രോപോണിക് കഞ്ചാവ് എന്നറിയപ്പെടുന്ന 14 കിലോഗ്രാം ഹൈഗ്രേഡ് കഞ്ചാവാണ് സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്. ഇതിന്‍റെ അന്താരാഷ്‌ട്ര മൂല്യം ഏകദേശം 7 കോടി രൂപയോളം വരും (7 Crore Worth Hydroponic Cannabis Drugs Seized From Thailand Passenger). ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ആ കഞ്ചാവ് പിടികൂടുകയും സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്ത ടാഗ് ഉപയോഗിച്ച് സ്യൂട്ട്കേസിന്‍റെ അവകാശിക്കായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

അന്വേഷണത്തിൽ സ്യൂട്ട്കേസ് പുതുച്ചേരിയിൽ നിന്നുള്ള യാത്രക്കാരന്‍റേതാണെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പിടിയിലാകുമെന്നറിഞ്ഞ് സ്യൂട്ട്‌കേസ് അവിടെ ഉപേക്ഷിച്ച് പോയതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പുതുച്ചേരിയിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി കസ്‌റ്റംസ്.

മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്‌റ്റില്‍ : തമിഴ്‌നാട്ടിലെ മീനമ്പാക്കം അണ്ണാ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാരക മയക്കു മരുന്നുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്തോനേഷ്യയില്‍ നിന്നെത്തിയ അഹമ്മദ് ഇദ്‌രീസാണ് പിടിയിലായത്. 27 കോടി രൂപയുടെ മയക്കു മരുന്നാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത് (Meenambakkam Anna International Airport).

ഇന്നലെ (ഫെബ്രുവരി 21) സിംഗപൂരില്‍ നിന്നും സ്‌കൂട്ട് വിമാനത്തില്‍ ചെന്നൈയിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഡിആര്‍ഐ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാവിനെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. ഇതോടെയാണ് മൂന്ന് കിലോ മയക്കു മരുന്ന് കണ്ടെത്തിയത്.

ടിന്നില്‍ അടച്ച നിലയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ മയക്കു മരുന്ന് കണ്ടെത്തിയതോടെ ആദ്യം ഗ്ലൂക്കോസ് പൊടിയാണെന്ന് യുവാവ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് പദാര്‍ഥം ലാബിലേക്ക് പരിശോധനക്ക് അയച്ചു. ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊക്കെയ്‌ന്‍ ആണെന്ന് തിരിച്ചറിഞ്ഞത് (Central Revenue Intelligence Department (DRI).

ALSO READ : ഒഡിഷയിൽ നിന്ന് കടത്തിയ 459 കിലോ കഞ്ചാവ് പിടികൂടി ; 6 പേർ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.