ETV Bharat / bharat

നിങ്ങളുടെ ഇന്ന് (03/02/2024) - നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം (03/02/2024)

horoscope Today  Horoscope Predictions Today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്
Horoscope Predictions Today
author img

By ETV Bharat Kerala Team

Published : Feb 3, 2024, 6:51 AM IST

Updated : Feb 3, 2024, 6:59 AM IST

തീയതി: 03-02-2024 ശനി

വര്‍ഷം: ശുഭകൃത് ഉത്തരായനം

തിഥി: മകരം കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: ചോതി

അമൃതകാലം: 06:47AM മുതല്‍ 08:15AM വരെ

വര്‍ജ്യം: 06:15PM മുതല്‍ 07:50PM വരെ

ദുര്‍മുഹൂര്‍ത്തം: 8:23AM മുതല്‍ 9:11AM വരെ

രാഹുകാലം: 09:42AM മുതല്‍ 11:10AM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:29 PM

ചിങ്ങം: ഇത് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധിക്കും. സുഹൃത്തുക്കളോ ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച വീട്ടിൽ വച്ച് ഉണ്ടാകും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരു ഗംഭീര പാർട്ടി നടത്താൻ ഒരുങ്ങിക്കൊള്ളു!

കന്നി: ബിസിനസ്സും സന്തോഷവും വളരെ നന്നായി ഒരുമിച്ച് ചേർന്നുപോകും. എന്തായാലും ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്ച്ച അംഗീകരിക്കും. ചെലവാക്കുന്നതിന്‍റെ തോത് വെറുതെ കറങ്ങി നടക്കുന്ന സമയവുമായി ശരിയായ അനുപാതത്തിലായിരിക്കും. എന്തായാലും വിവേകപൂർവ്വം ചെലവാക്കുകയും പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം.

തുലാം: നാടകീയഭാവം മുൻപിൽ നിൽക്കുന്നു. ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു ഷോ നടത്താൻ ആവശ്യപ്പെട്ടേക്കാം. തീർച്ചയായും എതിരാളികൾക്ക് വിഷമിക്കാൻ ഒരു കാരണമുണ്ടാക്കിയിരിക്കും!

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. അടുത്തുള്ളപ്പോൾ അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും നന്നായി പരിഗണിക്കൂ! അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു: കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കാൻ കഴിയും. നഗരപ്രാന്തത്തിലേക്ക് പെട്ടെന്നൊരു യാത്രയ്ക്ക് പോലും ഒരുങ്ങിയേക്കാം. കൂടാതെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ അനുഭവത്തിന്‍റെ മാറ്റ് കൂട്ടിയേക്കാം.

മകരം: ജോലിയിൽ നല്ല പ്രതിഫലം കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി, സഹപ്രവർത്തകർക്ക് അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ ഒന്നും ഇന്ന് തോന്നുകയില്ല. അവർ പൂർണ്ണമായി പിന്തുണയ്ക്കും. ജോലി മാറുന്നതിന്‌ ആഗ്രഹിക്കുന്നവർക്ക് ഇത് അതിനു പറ്റിയ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കാം.

കുംഭം: ഈശ്വരൻ വേദനയുടെ ഭാരം നൽകുകയാണെങ്കിൽ, അതേ ഈശ്വരൻ തന്നെ സന്തോഷവും നൽകും. ഇന്നത്തെ ദിവസം ആരംഭിക്കുന്നത് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും. ഭാഗ്യമെന്നു പറയട്ടെ, ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാനും സാധിക്കും.

മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാദ്ധ്യത. പ്രതികൂലചിന്തകള്‍ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് അനുഗ്രഹം നയിക്കും.

മേടം: പ്രിയതമയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. അജ്ഞാതമായ കാരണങ്ങളാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും അത്ര പ്രീതി തോന്നാന്‍ സാദ്ധ്യതയില്ല. എന്തായാലും വൈകുന്നേരം ഒരു കൂട്ടായ്‌മയുണ്ടാക്കാനും പുതിയ സുഹൃത്തുക്കളെ നേടാനും കഴിഞ്ഞേക്കും.

ഇടവം: നിങ്ങളെ വളരെ തളര്‍ത്തിയേക്കാവുന്ന സംഭവങ്ങളായിരിക്കും ഇന്ന് സംഭവിക്കാന്‍ പോകുന്നത്. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കില്ല. വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദിവസം മുഴുവന്‍ നിറഞ്ഞു നില്ക്കും. എന്തായാലും, നിങ്ങള്‍ സ്ഥിരതയോടെ നിലകൊള്ളാന്‍ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും ചെയ്യും.

മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ തീരുമാനിക്കും. ഈ മഹനീയമായ മനോഭാവം സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും, ഇത് ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യും.

കര്‍ക്കിടകം: ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്‍റെ ഫലമായി സങ്കടമുണ്ടായേക്കാം. എങ്കിലും കഴിവുകള്‍ കൊണ്ട് ഇതില്‍ നിന്നൊക്കെ പുറത്തു കടന്നേക്കാം. പഠനങ്ങളില്‍ പരിശ്രമിക്കുക. ഓര്‍ക്കേണ്ട കാര്യം വിജയത്തില്‍ വിധിക്കുള്ള സാദ്ധ്യത ഒരു ശതമാനവും അദ്ധ്വാനത്തിന്‍റെ സാദ്ധ്യത 99 ശതമാനവുമാണ് എന്നതാണ്.

Last Updated : Feb 3, 2024, 6:59 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.